35.4 C
Qatar
Sunday, May 5, 2024

എസ്എംഎ ബാധിച്ച മലയാളി പിഞ്ചോമനക്കു വേണ്ടി ഖത്തർ ചാരിറ്റിയും! മൽഖാ റൂഹിക്കായി ഇന്ത്യൻ സമൂഹം കൈകോർക്കണമെന്ന് ആഹ്വാനം

- Advertisement -

ദോഹ : അപൂർവമായ എസ്.എം.എ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി
ദമ്പതികളുടെ നാല് മാസം പ്രായമായ മൽഖ റൂഹിയുടെ ജീവൻ രക്ഷിക്കുന്നതിനായി പ്രവാസി സമൂഹം കൈകോർക്കുന്നു. പാലക്കാട് സ്വദേശികളായ രിസാൽ-നിഹാല ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകൾ മൽഖ റൂഹിയുടെ രോഗം ഭേദമാക്കാൻ 11,654,028.75 ഖത്തർ റിയാലാണ് ( 20 കോടിയിലേറെ രൂപ)ആവശ്യമായി വരുന്നത്.

ഇത്രയും വലിയ തുക സ്വരൂപിക്കുന്നതിനായി ഖത്തർ ചാരിറ്റി പ്രത്യേകം മൽഖയുടെ പേരിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.ഖത്തറിലെ ഇന്ത്യൻ സമൂഹം കാമ്പയിനുമായി വലിയ രീതിയിൽ സഹകരിക്കണമെന്ന് ഖത്തർ ചാരിറ്റി ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്റ്റർ ഖാലിദ് അബ്ദുല്ല അൽ യാഫി അഭ്യർത്ഥിച്ചു.

- Advertisement -

മൽഖ റൂഹിക്കായി എത്രയും വേഗം ചികിത്സാ തുക കണ്ടെത്താനായി ഖത്തർ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ ദോഹയിൽ ചേർന്ന യോഗത്തിൽ ഖത്തർ ചാരിറ്റി പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ചികിത്സക്കായുള്ള പണം നിലവിൽ ഖത്തർ ചാരിറ്റി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവിധ രീതികൾ ഉപയോഗിച്ചോ ഖത്തർ ചാരിറ്റി മൊബൈൽ ആപ്പ് വഴിയോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ വഴിയോ നൽകാവുന്നതാണ്. 206863 എന്ന റഫറൻസ് നമ്പർ നൽകി തുക കൈമാറാം.

- Advertisement -

വിവിധ ഷോപ്പിംഗ് മാളുകൾ, വാണിജ്യ സമുച്ഛയങ്ങൾ എന്നിവയുൾപ്പെടെ ഖത്തറിലുടനീളമുള്ള ഖത്തർ ചാരിറ്റി കളക്ഷൻ കൗണ്ടറുകൾ വഴി നേരിട്ട് പണമായും തുക കൈമാറാൻ സാധിക്കും. മുകളിൽ സൂചിപ്പിച്ച റഫറൻസ് നമ്പർ നൽകി എത്ര ചെറിയ തുകയും ഇത്തരത്തിൽ നേരിട്ട് ഏൽപിക്കാവുന്നതാണ്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് സഹായം എത്തിക്കുന്നതിന് ഉടൻ സംവിധാനമുണ്ടാക്കും. ചരിത്രത്തിലാദ്യമായാണ് ഖത്തർ ചാരിറ്റി ഒരു മലയാളി ബാലികയുടെ ജീവൻ രക്ഷിക്കുന്നതിനായി ഇത്രയും വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR