31.7 C
Qatar
Saturday, May 18, 2024

ഖത്തറിൽ സ്കൂൾ ബസുകളും ഇനി ഇലക്ട്രിക്! ആദ്യ ഗ്രൂപ്പ് പുറത്തിറക്കി ഗതാഗത മന്ത്രാലയം

- Advertisement -

ദോഹ, ഖത്തർ: ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിൻ്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തിയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി എച്ച്ഇ ബുതൈനബ് ഇൻറ്റ് അലി അൽ ജബർ അൽ നുഐമിയും ചേർന്ന് ഇലക്ട്രിക് സ്കൂൾ ബസുകളുടെ ആദ്യ ഗ്രൂപ്പ്‌ ഇന്നലെ പുറത്തിറക്കി.

പരിപാടിയിൽ ഖത്തറി ഗതാഗത വ്യവസായത്തെ പ്രതിനിധീകരിച്ച് നിരവധി ഉദ്യോഗസ്ഥർ പങ്കെടുത്തു.

- Advertisement -

“വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനായി ഞങ്ങൾ ഇലക്ട്രിക് സ്കൂൾ ബസുകളുടെ ആദ്യ ഘട്ടം പുറത്തിറക്കി.” ലോഞ്ച് ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഗതാഗത മന്ത്രി അൽ സുലൈത്തി പറഞ്ഞു.

“സ്കൂൾ ബസുകളും പൊതുഗതാഗതവും ഉൾപ്പെടെ ഖത്തറിലെ റോഡുകളിൽ ഓടുന്ന എല്ലാ ബസുകളും പരിസ്ഥിതി സൗഹൃദമാണ്. കാരണം അവ യൂറോ 5 ഉം അതിനുമുകളിലും മികച്ച തരം ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്,” അൽ സുലൈത്തി പറഞ്ഞു.

- Advertisement -

ഇ-മൊബിലിറ്റിയെക്കുറിച്ച് സ്കൂൾ കുട്ടികളെ ബോധവത്കരിക്കുന്നതിനുള്ള സമഗ്രമായ കാമ്പെയ്‌നിൻ്റെ ഭാഗമായി മൊവാസലാത്ത് (കർവ) ഈ അധ്യയന വർഷം ഈ ഇ-ബസുകൾ പരീക്ഷണ ഓട്ടത്തിന് വിധേയമാക്കും. ഇത് സുസ്ഥിരതയ്‌ക്കായുള്ള ഗതാഗത മന്ത്രാലയത്തിന്റെ പദ്ധതികളുടെയും തന്ത്രങ്ങളുടെയും ഭാഗമായാണ് നടപ്പാക്കുന്നത്.

ഈ ഇ-ബസുകൾക്ക് ഉയർന്ന സാർവത്രിക മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന അധിക സുരക്ഷാ സവിശേഷതകൾ ഉണ്ട്. ഏറ്റവും പുതിയ ആഗോള സാങ്കേതിക വിദ്യകളും ഇതിൽ ഉപയോഗിക്കുന്നു. ഉള്ളിലും പുറത്തുമുള്ള നിരീക്ഷണ ക്യാമറകൾ, സുരക്ഷിത യാത്രക്കാർക്കുള്ള ഇരിപ്പിട സജ്ജീകരണം, എമർജൻസി എക്‌സിറ്റ്, ഡ്രൈവർക്കും യാത്രക്കാർക്കും വ്യക്തമായ കാഴ്ച എന്നിവയ്‌ക്ക് പുറമേ ഡ്രൈവർക്ക് ഒരു കുട്ടിയെയും ബസിൽ ഒറ്റക്ക് വിടാൻ കഴിയില്ലെന്ന സവിശേഷതയും ഈ ബസുകൾക്കുണ്ട്.

ഓരോ ഇ-ബസ്സിലും ഓട്ടോമാറ്റിക് അഗ്നിശമന സംവിധാനം, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എയർകണ്ടീഷണർ, സെൻസർ സംവിധാനമുള്ള ഡോറുകളിലെ സുരക്ഷാ ലോക്ക്, ഫസ്റ്റ് എയ്ഡ് ബോക്സുകൾ, എഞ്ചിൻ സെൻസർ സംവിധാനങ്ങൾ, ബാഹ്യ സെൻസറുകൾ, ഒരു ജിപിഎസ്, ഡ്രൈവർ പെർഫോമൻസ് മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു.

Content Highlights: Electric school buses launched in Qatar

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR