26.9 C
Qatar
Monday, April 29, 2024

എന്റെ മക്കളെ അരികിലേക്ക് വിളിച്ചു; കുശാലാന്വേഷണം ചോദിച്ചു, ഖത്തർ അമീറിനൊപ്പമുള്ള അസുലഭനിമിഷങ്ങളെക്കുറിച്ച് പ്രവാസി മലയാളി

- Advertisement -

ജീവിതത്തിൽ നമുക്ക് മറക്കാനാവാത്ത നിരവധി അസുലഭ നിമിഷങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിൽ തനിക്ക് ലഭിച്ച ഒരു അസുലഭ നിമിഷത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഖത്തർ പ്രവാസി മലയാളിയായ നൗഫൽ സദാർ. ഖത്തർ അമീർ ഹിസ് ഹൈനസ് ഷൈഖ് തമീം ബിൻ ഹമദ് അൽ താനിക്കൊപ്പം ലഭിച്ച കുറച്ചു നിമിഷങ്ങളെക്കുറിച്ചാണ് നൗഫൽ പങ്കുവെച്ചത്.

തന്റെ മക്കളായ നഷ്‌വയെയും നസ്മിനെയും മറിയമിനെയും അടുത്തേക്ക് വിളിക്കുകയും പേര് ചോദിച്ച് കുശാലാന്വേഷണം ചോദിക്കുകയും ചെയ്ത ഖത്തർ അമീറിന്റെ നല്ല മനസിനെ നൗഫൽ കൗതുകപൂർവം നോക്കിക്കാണുന്നു. ആ അസുലഭ നിമിഷം നൗഫൽ ഫോണിൽ പകർത്തുകയും ചെയ്തു. കാസർകോട് നൈമാർമൂല സ്വദേശിയായ നൗഫൽ സദാർ ഖത്തറിൽ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിൽ ഐടി അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയാണ്.

- Advertisement -

ഖത്തർ അമീറിനൊപ്പം ലഭിച്ച ഏതാനും അസുലഭനിമിഷങ്ങളെക്കുറിച്ച് നൗഫൽ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:

“ജീവിതത്തിൽ ഓർത്തു വെക്കാൻ ലഭിച്ച അസുലഭ നിമിഷങ്ങൾ..💖 ലോകത്തിലെ കരുത്തരായ ഭരണാധികളിൽ ഒരാളായ ഖത്തർ അമീർ ഹിസ് ഹൈനസ് ഷൈഖ് തമീം ബിൻ ഹമദ് അൽതാനിയെ നേരിൽ കാണാൻ സാധിക്കുകയും എന്റെ മക്കളായ നഷ്‌വയെയും നസ്മിനെയും മറിയമിനെയും അടുത്തേക്ക് വിളിക്കുകയും ചേർത്ത് നിർത്തി പേരൊക്കെ ചോദിച്ചു കുശലാനേഷ്വണം നടത്തുകയും ചെയ്തു…. ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ മനോഹരമായ കുറച്ചു നിമിഷങ്ങൾ.. അന്നം തരുന്ന നാടിനും പ്രിയ ഭരണാധികാരിക്കും അല്ലാഹു എന്നും അനുഗ്രഹങ്ങൾ ചൊരിഞ്ഞു നൽകട്ടെഎന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു….🤲🏾💖 Its a one of the wonderful moments the Life..”

- Advertisement -

ഖത്തർ അമീറിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കാണാം 👇🏽

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR