34.6 C
Qatar
Sunday, May 5, 2024

ദീർഘകാല സൗഹൃദത്തിന്റെ പ്രതീകം! ബംഗ്ലാദേശിലെ ഒരു റോഡിനും പുതിയ പാർക്കിനും ഖത്തർ അമീറിന്റെ പേരു നൽകുന്നു

- Advertisement -

ധാക്ക: ബംഗ്ലാദേശിലെ ധാക്ക നോർത്ത് സിറ്റി കോർപ്പറേഷൻ(ഡിഎൻസിസി) ഒരു റോഡിനും പാർക്കിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേര് നൽകാനൊരുങ്ങുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഖത്തർ അമീർ ബംഗ്ലാദേശിലെത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.150 അംഗ ഖത്തർ പ്രതിനിധി സംഘത്തെയാണ് അമീർ നയിക്കുക. പ്രതിനിധി സംഘം ഏപ്രിൽ 22ന് ബംഗ്ലാദേശിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസിബി ചാത്താർ മുതൽ കൽഷി ഇൻ്റർസെക്‌ഷൻ വരെയുള്ള റോഡിനും കൽഷി ബാലൂർ മഠത്തിലെ പുതിയ പാർക്കിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിടുമെന്ന് ഡിഎൻസിസി വൃത്തങ്ങൾ അറിയിച്ചു.

- Advertisement -

സർക്കാർ നിർദേശപ്രകാരം ഏപ്രിൽ നാലിന് ചേർന്ന ഡിഎൻസിസി 26-ാമത് കോർപ്പറേഷൻ ബോർഡ് യോഗത്തിൽ റോഡിനും പാർക്കിനും പേരിടാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.

പാർക്കിൻ്റെയും റോഡിൻ്റെയും നാമഫലകം ഏപ്രിൽ 23ന് ഖത്തർ അമീറിൻ്റെ സാന്നിധ്യത്തിൽ അനാച്ഛാദനം ചെയ്യുമെന്ന് ഡെയ്‌ലി സൺ ദിനപത്രത്തോട് സംസാരിച്ച ഡിഎൻസിസി സെക്രട്ടറി മുഹമ്മദ് മസൂദ് ആലം ​​സിദ്ദിഖ് പറഞ്ഞു. ഡിഎൻസിസി മേയർ അതിഖുൽ ഇസ്ലാമും അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും. ബംഗ്ലാദേശും ഖത്തറും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിൻ്റെ പ്രതീകമാണ് പേരിടൽ എന്ന് സെക്രട്ടറി പറഞ്ഞു.

- Advertisement -

Content Highlights: Bangladesh to rename road, park after Qatari emir

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR