35.9 C
Qatar
Saturday, May 18, 2024

നീറ്റ് പരീക്ഷ! ഖത്തറിലെ കേന്ദ്രമായി എംഇഎസ് ഇന്ത്യൻ സ്കൂളിനെ തിരഞ്ഞെടുത്തു

- Advertisement -

ദോഹ: ഖത്തറിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ മെയ് 5നു നടക്കാനിരിക്കുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ (നീറ്റ്- യുജി) കേന്ദ്രമായി എംഇഎസ് ഇന്ത്യൻ സ്കൂളിനെ തെരഞ്ഞെടുത്തു. ദോഹ പ്രാദേശിക സമയം 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ നടക്കുക. രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ സെന്ററിൽ പ്രവേശിക്കാനാകും.

മുഴുവൻ വിദ്യാർത്ഥികളും രാവിലെ 11.00 ന് മുൻപായി പരീക്ഷാ സെന്ററിൽ ഹാജരാകണമെന്നും ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. രാവിലെ 11മണിക്ക് ശേഷം വരുന്ന വിദ്യാർത്ഥികൾക്ക് സെൻ്ററിൽ പ്രവേശനം അനുവദിക്കില്ലെന്നും നോട്ടീസിൽ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു വേണം വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടതെന്നും അധികൃതർ വ്യക്തമാക്കി.

- Advertisement -

പരീക്ഷാ സെൻറർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് എംഇഎസ് ഇന്ത്യൻ സ്കൂൾ അധികൃതരെ 44572888, 55865725 എന്നീ നമ്പറുകളിൽ പ്രവൃത്തി ദിനങ്ങളിൽ രാവിലെ 8.00നും ഉച്ചയ്ക്ക് 3.00 നും ഇടയിൽ ബന്ധപ്പെടാവുന്നതാണ്. ഖത്തറിന് പുറമേ യുഎഇയിൽ ദുബായ്, അബുദാബി, ഷാർജ, ഒമാനിലെ മസ്കത്ത്,കുവൈത്ത് സിറ്റി,സൗദി അറേബ്യയിലെ റിയാദ്, ബഹ്റൈനിലെ മനാമ എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങൾ.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR