35.4 C
Qatar
Sunday, May 5, 2024

എഎഫ്സി U23 ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ വിജയവുമായി ഖത്തർ

- Advertisement -

ദോഹ: ഖത്തറിൽ ഇന്നലെ നടന്ന എ.എഫ്.സി U23 ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെ ഖത്തറിന് തകർപ്പൻ വിജയം. ഇന്നലെ വൈകിട്ട് 6.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 2 ഗോളിനാണ് ഖത്തർ ഇന്തോനേഷ്യയെ തകർത്തത്.

മത്സരത്തിന്റെ 45+1 മിനിറ്റിൽ പെനാൽറ്റിയിലൂടെ ഖാലിദ് അലി ഖത്തറിനായി ലീഡുയർത്തി. തുടർന്ന്, 51-ാം മിനിറ്റിലും അഹമ്മദ് അൽ റാവി ഖത്തറിന് വേണ്ടി ഒരു ഗോൾ കൂടി സ്വന്തമാക്കിയതോടെ ഏഷ്യൻ കപ്പ്‌ ക്യാമ്പയിനിലെ ആദ്യ വിജയം ഖത്തർ ഉറപ്പിക്കുകയായിരുന്നു.

- Advertisement -

അതേസമയം, ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇരു ടീമുകളും ഓസ്ട്രേലിയ-ജോർദാൻ ടീമുകൾ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലായിരുന്നു വൈകിട്ട് 4 മണിക്കായിരുന്നു മത്സരം.

Content Highlights: Qatar start campaign with impressive win

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR