35.9 C
Qatar
Thursday, May 16, 2024

മലയാളി ദമ്പതികളുടെ 8 മാസം പ്രായമായ കുഞ്ഞ് ഖത്തറിൽ അന്തരിച്ചു

- Advertisement -

ദോഹ : ഖത്തറിൽ മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടൻ്റായ പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശിയായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.

ഖത്തറിലെ സിദ്ര ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ചെറിയ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് അൽ സുൽത്താൻ മെഡിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല അറിയിച്ചു.

- Advertisement -

മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ നാലു മക്കളിൽ ഇളയ കുട്ടിയാണ് ഹസൻ. ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ് എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR