30.4 C
Qatar
Sunday, May 5, 2024

ഫുട്ബോളിന്റെ വികസനത്തിനായി നയപരമായ ധാരണാപത്രത്തിൽ ഒപ്പുവെക്കാനൊരുങ്ങി ഇന്ത്യയും ഖത്തറും

- Advertisement -

ഖത്തർ ഫുട്ബോൾ അസോസിയേഷനുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഒരു ധാരണാപത്രം ഒപ്പിടാൻ ഒരുങ്ങുകയാണ്, 2022 സെപ്റ്റംബർ 11 ഞായറാഴ്ച ഖത്തറിലെ ദോഹയിൽ വെച്ച് രണ്ട് ഫുട്ബോൾ ഭരണ സമിതികളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ യോഗത്തിന് ശേഷമാണ് ഇത് തീരുമാനിച്ചത്.

ഇന്ത്യയിലും ഖത്തറിലും ഫുട്‌ബോളിന്റെ പരസ്പര പ്രയോജനത്തിനായി തന്ത്രപരമായ സഖ്യം ചർച്ച ചെയ്യാൻ ഞായറാഴ്ചഎഐഎഫ്എഫ് പ്രസിഡന്റ് ശ്രീ. കല്യാണ് ചൗബേയും സെക്രട്ടറി ജനറൽ ഡോ. ഷാജി പ്രഭാകരനും ദോഹ സന്ദർശനത്തിനിടെ ക്യുഎഫ്‌എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി, മുതിർന്ന ബോർഡ് അംഗങ്ങൾ, ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി എന്നിവരുമായി ക്യുഎഫ്‌എ ഓഫീസിൽ കൂടിക്കാഴ്ച നടത്തി.

- Advertisement -

“ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണ സാധ്യതകൾ ചർച്ച ചെയ്യുന്ന വിലപ്പെട്ട സമയത്തിന് ക്യുഎഫ്എ പ്രസിഡന്റിന് ആത്മാർത്ഥമായ നന്ദിയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” കല്യാൺ ചൗബേ പറഞ്ഞു.

എഐഎഫ്‌എഫ് പ്രസിഡന്റും സെക്രട്ടറി ജനറലും ഈ ആഴ്ച ആദ്യം ദോഹയിലേക്ക് പോയി, വെള്ളിയാഴ്ച ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി ഇന്ത്യൻ ഫുട്‌ബോളിന്റെ മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്‌തു.

- Advertisement -

Content Highlights: India, Qatar enter strategic alliance for mutual benefit of football

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR