31.7 C
Qatar
Saturday, May 18, 2024

ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി

- Advertisement -

ദോഹ: അത്യാധുനിക ആഗോള സാങ്കേതികവിദ്യകൾക്കനുസൃതമായി നിർമ്മിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വെബ്‌സൈറ്റ് വിദേശകാര്യ മന്ത്രാലയം (MOFA) സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസ്സൻ അൽ ഹമ്മാദി ഞായറാഴ്ച ലോഞ്ച് ചെയ്തു.

വെബ്സൈറ്റിൽ ഖത്തർ നയതന്ത്ര ദൗത്യങ്ങളുടെ വാർത്തകൾ, ഇവൻ്റുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പുറമെ, രാജ്യത്തിന്റെ എല്ലാ നയതന്ത്ര ദൗത്യങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക ഡാറ്റകളും വിവരങ്ങളും ലഭ്യമാകും.

- Advertisement -

അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള നിരവധി നൂതന ഓൺലൈൻ സേവനങ്ങൾ പുതിയ വെബ്സൈറ്റ് വാഗ്ദാനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ നഈമി പറഞ്ഞു.

അറ്റെസ്റ്റേഷനു വേണ്ടി അപേക്ഷകർക്ക് നാഷണൽ ഓതൻ്റിക്കേഷൻ സിസ്റ്റം (NAS) ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരുടെ അഭ്യർത്ഥനകൾ സമർപ്പിക്കാനും ഖത്തർ പോസ്റ്റുമായി സഹകരിച്ച് കൊണ്ടുപോകേണ്ട രേഖകൾ കൈമാറാനും കഴിയുമെന്നും ഹിസ് എക്സലൻസി പറഞ്ഞു.

- Advertisement -

ഗവൺമെൻ്റ് കോൺടാക്റ്റ് സെൻ്ററുമായി (109) സഹകരിച്ച് ഒമ്പത് ഭാഷകളിൽ 24 മണിക്കൂറും പിന്തുണ നൽകുന്നതാണ് പുതിയ വെബ്‌സൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: New website launched by Qatar Ministry of foreign affairs

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR