29.7 C
Qatar
Thursday, May 16, 2024

ഓപ്പറേഷൻ അജയ്! സംഘർഷബാധിത ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുന്നു

- Advertisement -

ഡൽഹി: സംഘർഷം തുടരുന്ന ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ‘ഓപ്പറേഷൻ അജയ്’ യിലൂടെ ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ 18 മലയാളികളിൽ 11 പേർ കൂടി നാട്ടിൽ തിരിച്ചെത്തി. ഇവർക്ക് ഡൽഹിയിൽ നിന്നുളള വിമാനടിക്കറ്റുകൾ നോർക്ക റൂട്ട്സ് ലഭ്യമാക്കി. ഇതുവരെ 58 മലയാളികളാണ് ഈ നീക്കത്തിലൂടെ ഇസ്രായേലിൽ നിന്നും നാട്ടിൽ തിരിച്ചത്തിയത്.

‘ഓപ്പറേഷൻ അജയ്’ പ്രകാരം ഇസ്രായേലിൽ നിന്ന് 197 ഇന്ത്യൻ പൗരന്മാരുമായി മൂന്നാമത്തെ വിമാനം ഞായറാഴ്ച ദേശീയ തലസ്ഥാനത്ത് എത്തി.
മടങ്ങിയെത്തുന്നവരിൽ കൂടുതലും വിദ്യാർഥികളാണ്. അതേസമയം ടെൽ അവീവിൽ നിന്ന് ഇന്ത്യക്കാരുമായി നാലാമത്തെ വിമാനവും പുറപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപതിനായിരത്തിലധികം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. മടങ്ങിവരാൻ സന്നദ്ധത അറിയിച്ചവരെയാണ് രക്ഷാ ദൗത്യത്തിലൂടെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രക്ഷാദൗത്യം ഒരാഴ്ചയോളം നീണ്ടേക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR