26.9 C
Qatar
Monday, April 29, 2024

ഖത്തറിൽ വിദ്യാർഥികൾക്കായുള്ള ഹെൽത്ത്‌ ചെക്കപ്പ് സ്ക്രീനിംഗ് ഏപ്രിൽ 1 മുതൽ

- Advertisement -

ദോഹ: ഏപ്രിൽ ഒന്ന് മുതൽ ഖത്തറിൽ വിദ്യാർത്ഥികൾക്കുള്ള
ആരോഗ്യ പരിശോധനാ ചെക്കപ്പുകൾ ആരംഭിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ അറിയിച്ചു. 2024-25 അധ്യയന വർഷത്തിൽ പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പരിശോധനാ ചെക്കപ്പുകൾ നടത്തേണ്ടത്.

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും വിദ്യാർത്ഥി കാര്യ വകുപ്പിൻ്റെയും സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് ആരോഗ്യപരിശോധനകൾ നടത്തുന്നത്.

- Advertisement -

പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനു കീഴിലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിന്ന് ആരോഗ്യ പരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. ചെക്കപ്പ് നടപടിക്രമങ്ങൾക്ക് ശേഷം ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വിദ്യാർത്ഥിയുടെ ഇ ഫയൽ റിസപ്ഷനിൽ നിന്ന് ശേഖരിക്കാവുന്നതാണെന്നും മന്ത്രാലയം
വ്യക്തമാക്കി.

Content Highlights: health checkups for students for next academic year

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR