29.7 C
Qatar
Tuesday, May 14, 2024

കൊറോണയെ പിടിച്ചുകെട്ടി ഖത്തർ !

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 168 പുതിയ കോവിഡ് കേസുകൾ. 179 പേർ രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ രോഗമുക്തി നേടിയ മൊത്തം ആളുകളുടെ എണ്ണം 115430 ആയി.

ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. 87 വയസ്സുള്ള ആളാണ് മരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

- Advertisement -

രോഗം ബാധിച്ചവരിൽ 9 പേർ വിദേശത്തു നിന്നും എത്തിയവരാണ്. എല്ലാ പുതിയ കേസുകളും ഐസലേഷനിലാണ്.

ഖത്തറിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 118,575 ആണ്, 2948 സജീവ കേസുകളാണ് ചികിത്സയിലുള്ളത്.  ഇന്ന് ഒരു മരണം അടക്കം ഇതുവരെ 197 പേരാണ് ഖത്തറിൽ കോവിഡിന് കീഴടങ്ങിയത്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മന്ത്രാലയം 4,481 ടെസ്റ്റുകൾ  നടത്തി. ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 624,609 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33 ആളുകളെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല്  പേരെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇതോടെ തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന മൊത്തം കേസുകളുടെ എണ്ണം 66 ആയി.

English Summary: Qatar records 168 Covid cases 179 recoveries and one death on 30/08/2020

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR