40.2 C
Qatar
Tuesday, May 14, 2024

ഇന്ന് ഖത്തറിൽ 10 കോവിഡ് മരണങ്ങൾ: 978 പുതിയ കേസുകളും

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 978 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതെ സമയം 613 പേർ വൈറസിൽ നിന്നും രോഗമുക്തി നേടി. ഇതോടെ ഖത്തറിൽ രോഗമുക്തി നേടിയ ആളുകളുടെ എണ്ണം 172,598 ആയി.

ഇന്ന് പുതുതായി 10 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന 39, 40, 47, 54, 57, 62, 64, 69, 75, 76 വയസ്സുള്ളവരാണ് മരണപ്പെട്ടത്.

- Advertisement -

പുതിയ 978 കേസുകളിൽ 772 കമ്മ്യൂണിറ്റി കേസുകളും 206 എണ്ണം വിദേശത്ത് നിന്ന് മടങ്ങിവന്നവരുമാണ്. ഖത്തറിലെ COVID-19 കേസുകളുടെ എണ്ണം അടുത്തിടെ വർദ്ധിച്ചതോടെ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്:

  • ശാരീരിക അകലം പാലിക്കൽ.
  • മറ്റുള്ളവരുമായി അടുത്ത ബന്ധം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.
  • മാസ്ക് ധരിക്കുക
  • പതിവായി കൈ കഴുകുക

COVID-19 ലക്ഷണങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഉടൻ തന്നെ 16000 ഹെൽപ്പ് ലൈനുമായി ബന്ധപ്പെടണം. നേരത്തേ രോഗം കണ്ടെത്തിയാൽ ശരിയായ ചികിത്സ ലഭ്യമാക്കാനും വൈറസിൽ നിന്ന് കരകയറാൻ എളുപ്പമായിരിക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR