33.4 C
Qatar
Tuesday, May 14, 2024

ഖത്തർ ജനതക്ക് 4 മില്യണിലധികം വാക്‌സിനുകൾ നൽകി കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാം വിജയകരമായി മുന്നേറുന്നു

- Advertisement -

ഖത്തറിന്റെ നാഷണൽ കോവിഡ് വാക്‌സിനേഷൻ പ്രോഗ്രാം അതിന്റെ സുപ്രധാന നാഴികകല്ലിൽ എത്തിച്ചേർന്നതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷൻ പ്രോഗ്രാമിലൂടെ ജനങ്ങൾക്ക് 4 മില്യണിലധികം വാക്‌സിനുകൾ നൽകാൻ ഖത്തറിനു സാധിച്ചിരിക്കുകയാണ്. ഇതു വരെ 4,012,536 ഡോസ് വാക്‌സിനുകൾ നൽകാൻ ഖത്തറിനു സാധിച്ചു.

12 വയസിനു മുകളിലുള്ള 88.8% ആളുകൾക്ക് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നൽകാൻ ആരോഗ്യമേഖലക്ക് സാധിച്ചു. കൂടാതെ 74.9% പേർക്ക് രണ്ടു ഡോസ് വാക്‌സിനുകൾ നൽകാനും ഖത്തറിനു സാധിച്ചിട്ടുണ്ട്. പുതിയ കോവിഡ് കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,570 ഡോസ് വാക്‌സിനുകൾ നൽകാൻ ഖത്തറിനു സാധിച്ചു.

- Advertisement -

നിലവിലെ ആകെ ജനസംഖ്യയുടെ 77% പേർക്ക് ആദ്യ ഡോസ് നൽകാൻ സാധിച്ചിട്ടുണ്ട്. ഒപ്പം ആകെ ജനസംഖ്യയുടെ 65% പേർക്ക് രണ്ടു ഡോസ് വാക്‌സിനുകളും പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതു വരെ വാക്‌സിനേഷൻ എടുത്തവർക്കെല്ലാം പൊതുജനാരോഗ്യ മന്ത്രാലയം നന്ദി അറിയിച്ചു. വാക്‌സിൻ എടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണമെന്നും നിങ്ങളെയും നിങ്ങളുടെ സംരക്ഷിക്കാനും എല്ലാം പഴയരീതികളിലേക്ക് എത്തിക്കാൻ സഹകരിക്കാനും പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR