25.9 C
Qatar
Monday, April 29, 2024

ഖത്തർ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹെയ്ദോസ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചു

- Advertisement -

ദോഹ, ഖത്തർ: ഖത്തർ ഫുട്ബോൾ ദേശീയ ടീമിൻ്റെ ക്യാപ്റ്റൻ ഹസൻ അൽ ഹെയ്‌ദോസ് അന്താരാഷ്ട്ര കളിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഖത്തറിനൊപ്പമുള്ള തൻ്റെ കരിയറിൽ അൽ ഹെയ്‌ദോസ് 183 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 41 ഗോളുകൾ നേടി.

ഖത്തർ 2011 എഡിഷൻ, ഓസ്‌ട്രേലിയ 2015, യുഎഇ 2019, ഖത്തർ 2023 എന്നിങ്ങനെ നാല് തവണ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഹെയ്ദോസ് ഖത്തറിനായി ബൂട്ടണിഞ്ഞു.

- Advertisement -

2014 ലെ ഗൾഫ് കപ്പും 2019ലും 2023 ലും എഎഫ്‌സി ഏഷ്യൻ കപ്പും നേടി അൽ ഹെയ്‌ദോസ് ഖത്തർ ഫുട്‌ബോൾ ദേശീയ ടീമിൻ്റെ ചരിത്ര നായകന്മാരിൽ ഒരാളായി.

16 വർഷത്തെ കരിയറിൽ ദേശീയ ടീമിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ഹസ്സൻ അൽ-ഹൈദോസിനോട് ഖത്തർ ഫുട്ബോൾ അസോസിയേഷൻ അഗാധമായ നന്ദിയും ആത്മാർത്ഥമായ അഭിനന്ദനവും അറിയിച്ചു.

- Advertisement -

വിരമിക്കൽ വേളയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയോടും അൽ ഹെയ്‌ദോസ് നന്ദി രേഖപ്പെടുത്തി. “ദേശീയ ടീമിനൊപ്പമുള്ള എൻ്റെ യാത്രയിൽ നിങ്ങളുടെ തുടർച്ചയായ പിന്തുണക്കും എന്നോടൊപ്പമുള്ള നിങ്ങളുടെ നിലപാടിനും മുന്നിൽ നന്ദി പറയാൻ വാക്കുകൾ കുറവാണ്.” ഇൻസ്റ്റാഗ്രാമിൽ അമീറിനോപ്പമുള്ള തൻ്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ഹെയ്‌ദോസ് അടിക്കുറിപ്പ് നൽകി.

Content Highlights: Qatari football captain Al Haydos announces retirement from international play

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR