40.2 C
Qatar
Tuesday, May 14, 2024

ഖത്തറിലിനി ആംബുലൻസിനെ പിന്തുടർന്ന് വാഹനമോടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിലെ നിരത്തുകളിലിനി ആംബുലന്‍സുകളെ പിന്തുടര്‍ന്ന് വാഹനമോടിക്കരുതെന്നറിയിച്ച് ആഭ്യന്തര മന്ത്രാലയം.

ഇങ്ങനെ ആംബുലന്‍സ് ഡ്രൈവര്‍മാരെ പിന്തുടർന്ന് വാഹനം ഓടിക്കുന്നത് ട്രാഫിക്ക് കുരുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ്. ഇത് അപകടങ്ങളെ ക്ഷണിച്ചു വരുത്തും. ഇത്തരത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

- Advertisement -

ഇതേപോലെ തന്നെയാണ് മൊബൈല്‍ ഫോണ്‍ ഉപയോഗവും. വാഹനമോടിക്കുമ്പോള്‍ ഒരിക്കലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും ഇത്‌ അപകടങ്ങൾ ഉണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR