32.2 C
Qatar
Tuesday, May 14, 2024

ഷൈഖാ അസ്മക്ക് വിശ്രമമില്ല, നാലാമത്തെ കൊടുമുടിയും കീഴടക്കി ഖത്തറി വനിതയുടെ ജൈത്രയാത്ര തുടരുന്നു

- Advertisement -

ദോഹ: 6,812 മീറ്റർ ഉയരത്തിലുള്ള അമ ഡബ്ലം പർവതം വിജയകരമായി കീഴടക്കിയ ഷെയ്ഖ അസ്മ അൽതാനി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഖത്തറി വനിതയായി.
ഈ വർഷത്തെ നാലാമത്തെ കൊടുമുടി കീഴടക്കിയതിനു ശേഷം ഷെയ്ഖ അസ്മ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ കൊടുമുടി കയറ്റത്തിന്റെ ഫോട്ടോകൾ പങ്കിട്ടു.

“ഞങ്ങൾ അത് നേടിയെടുത്തു! നവംബർ 8, ഇന്നലെ രാവിലെ 10 മണിക്ക് ഞങ്ങൾ മനോഹരമായ അമാ ഡബ്ലം “അമ്മയുടെ നെക്ലേസ്” ന്റെ ഉച്ചിയിലെത്തി.”ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അസ്മ കുറിച്ചു.

- Advertisement -

അമാ ദബ്ലാം പർവതത്തിന്റെ ഉയരം കാരണം കൊടുമുടി കയറുന്നത് കഠിനവും ഉയർന്ന സാങ്കേതികബലവും ആവശ്യമാണെന്ന് ഷെയ്ഖ അസ്മ പങ്കുവെച്ചു. ഇതൊക്കെയാണെങ്കിലും ടീം വർക്കിലൂടെയും അവളുടെ ടീമിൽ പങ്കുവെച്ച പ്രചോദനത്തിലൂടെയും അവർക്ക് കൂടുതൽ ഉയരത്തിൽ കയറാനും പർവതത്തിന്റെ കൊടുമുടിയിലെത്താനും കഴിഞ്ഞു.

“അഭിനന്ദനങ്ങൾ! ഖത്തറി പർവതാരോഹക ശൈഖ അസ്മ ബിൻത് താനി അൽതാനി 6,812 മീറ്റർ ഉയരത്തിലുള്ള അമ ഡബ്ലം കൊടുമുടിയിലെത്തി. ഈ വർഷത്തെ ഞങ്ങളുടെ ചാമ്പ്യന്റെ നാലാമത്തെ കൊടുമുടിയാണിത്. അമാ ഡബ്ലം പർവതത്തിന്റെ ഉച്ചിയിലെത്തിയ ആദ്യത്തെ ഖത്തറി വനിതയായി അവൾ മാറിയിരിക്കുന്നു,” ടീം ഖത്തർ സോഷ്യൽ മീഡിയയിൽ പറഞ്ഞു.

- Advertisement -

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ പർവതമായ ധൗലഗിരിയും കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഓക്‌സിജൻ ഇല്ലാതെ മനാസ്‌ലു പർവതവും ശൈഖ അസ്മ കീഴടക്കി. ഇതോടെ 8000 മീറ്റർ പർവതം കീഴടക്കുന്ന ആദ്യ അറബ് വനിതയായി ഷൈഖ അസ്മ മാറിയിരുന്നു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR