33.4 C
Qatar
Tuesday, May 14, 2024

മെഡിക്കൽ റിപ്പോർട്ടുകൾ അപേക്ഷിക്കാം, ഇനി ഓണലൈന്‍ വഴി.

- Advertisement -

ദോഹ : രോഗികൾക്ക് മെഡിക്കൽ റിപ്പോർട്ടുകൾ ഓൺലൈനിൽ വഴി അപേക്ഷിക്കാനുള്ള സംവിധാനമൊരുക്കി ഹമദ് മെഡിക്കൽസ്. വ്യക്തിഗത മെഡിക്കൽ റിപ്പോർട്ടുകൾ കൂടുതൽ സൗകര്യപ്രദമായി ലഭിക്കണമെന്ന ജനങ്ങളുടെ ആവശ്യപ്രകാരമാണ് ഓൺലൈൻ സേവനം ആരംഭിച്ചത്. ഒരു വ്യക്തിക്കോ മറ്റു ചുമതലയുള്ളവർക്കോ ഹമദ് മെഡിക്കൽസിന്റെ ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫീസും ഓൺലൈനിലൂടെ അടക്കാനുമുള്ള സൗകര്യവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

ഒരു വർഷത്തിൽ തൊണ്ണൂറായിരത്തിനടുത്ത് ഇടയിൽ ആളുകളാണ് സർട്ടിഫിക്കറ്റിനായി ഹമദ് മെഡിക്കൽസിനെ സമീപിക്കുന്നത്. ഇതിൽ ഇരുപതിനായിരത്തോളം ആളുകളെ ഹമദ് ജനറൽ ആശുപത്രിയിലാണ് കൈകാര്യം ചെയ്യുന്നത്. ഓൺലൈനിൽ അപേക്ഷിക്കുന്ന റിപ്പോർട്ടുകൾ പോസ്റ്റൽ മുഖേന രോഗികളിലേക്ക് എത്തിക്കും. ഇതിനായി ചെറിയ ഫീസും ഈടാക്കുമെന്നും എച്ച് എം സി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ അലി അൽ ഖാദിർ അറിയിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR