27.9 C
Qatar
Sunday, April 28, 2024

2026 ഫിഫ ലോകകപ്പിലും ഖത്തർ സാന്നിധ്യം ഉറപ്പിക്കുന്നു, 2027 ഏഷ്യൻ കപ്പിനും യോഗ്യത

- Advertisement -

ദോഹ. 2026ലെ ലോകകപ്പിനും 2027ലെ ഏഷ്യൻ കപ്പിനും ഖത്തർ യോഗ്യത നേടി. ഇന്നലെ കുവൈത്തിലെ സബാഹ് അൽ സലേം സ്റ്റേഡിയത്തിൽ രാത്രി 10 മണിക്ക് നടന്ന യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കുവൈത്തിനെ പരാജയപ്പെടുത്തിയതോടെയാണ് രണ്ടു ടൂർണമെന്റിനും ഖത്തർ യോഗ്യത നേടിയത്.

യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിലാണ് ഖത്തർ കുവൈത്തിനെ തകർത്തത്. നേരത്തെ ദോഹയിൽ നടന്ന ആദ്യ യോഗ്യത മത്സരത്തിലും കുവൈത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഖത്തർ പരാജയപ്പെടുത്തിയിരുന്നു.

- Advertisement -

ആദ്യ പകുതി ഖത്തറും കുവൈത്തും സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ 77-ാം മിനിറ്റിൽ അൽമോസ് അലി, ഖത്തറിനായി ലീഡ് നേടി. അധികം വൈകാതെ 79-ാം മിനിറ്റിൽ കുവൈത്തിൻ്റെ മുഹമ്മദ് ദഹാം സമനില ഗോൾ കണ്ടെത്തി. എന്നാൽ 80-ാം മിനിറ്റിൽ വീണ്ടും അൽമോസ് അലി ഖത്തറിനായി ഗോൾ നേടിയതോടെ കുവൈറത്ത് പരാജയമേറ്റു വാങ്ങുകയായിരുന്നു.

Content Highlights: Qatar advance in World Cup qualifiers, book Asian Cup spot

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR