39.4 C
Qatar
Tuesday, May 14, 2024

മാൽ ലോവൽ മൂന്നാം പതിപ്പിൽ പങ്കെടുക്കാൻ വിന്റേജ് കാർ ഉടമകളെ ക്ഷണിച്ച് ഖത്തർ നാഷണൽ മ്യൂസിയം

- Advertisement -

ദോഹ: വിന്റേജ് കാർ ഉടമകളെയും, കളക്ടർമാരെയും അവരുടെ വിന്റേജ് വാഹന ശേഖരം മാൽ ലോവൽ 3 എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ ക്ഷണിച്ച് ഖത്തറിലെ നാഷണൽ മ്യൂസിയം (എൻ‌എം‌ക്യു).

ഖത്തറിൽ നിന്നുള്ള സ്വകാര്യ കളക്ടർമാരുടെ ഉടമസ്ഥതയിലുള്ള ശേഖരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു എക്സിബിഷനാണ് “പഴയ കാലം” എന്നർത്ഥം വരുന്ന മാൽ ലോവൽ. എക്സിബിഷനിൽ പ്രദർശന ഇനങ്ങളിൽ കൈയെഴുത്തുപ്രതികൾ, ആയുധങ്ങൾ, ഇസ്ലാമിക് ശേഖരങ്ങൾ, മാപ്പുകൾ, നാണയങ്ങൾ, എത്‌നോഗ്രാഫിക്, ഹെറിറ്റേജ് ഇനങ്ങൾ, ആഭരണങ്ങൾ, വസ്ത്രം, ആക്സസറികൾ, കാറുകൾ എന്നിവ ഉൾപ്പെടാം.

- Advertisement -

താൽപ്പര്യമുള്ള കാർ കളക്ടർമാർക്ക് 2020 ജൂലൈ അവസാണം വരെ പോർട്ട്‌ഫോളിയോ സമർപ്പിക്കാം.
താഴെപറയുന്ന വിവരങ്ങൾ അതിൽ ഉൾപ്പെടുത്തണം,

  • തിരഞ്ഞെടുത്ത കാറിന്റെ (കാറുകളുടെ) ഒരു ഹ്രസ്വ വിവരണം.
  • കാറിന്റെ (വാഹനങ്ങളുടെ) അല്ലെങ്കിൽ അവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ.

“ഖത്തറിലെ ദേശീയ മ്യൂസിയത്തിൽ ആതിഥേയത്വം വഹിക്കുന്ന മാൽ ലോവൽ 3, സ്വകാര്യ കളക്ടർമാരെയും, അവരുടെ ശേഖരങ്ങളെക്കുറിച്ചും എല്ലാവരിലുമെത്തിക്കും. ഇത്തവണ മാൽ ലോവൽ എക്സിബിഷനിൽ അവതരിപ്പിക്കുന്ന നിരവധി തരം ശേഖരങ്ങളിൽ ഒന്നാണ് വിന്റേജ് കാറുകൾ. ”
ഖത്തറിലെ ദേശീയ മ്യൂസിയം ഡയറക്ടർ ഷെയ്ഖാ അംന ബിന്ത് അബ്ദുൽ അസീസ് ബിൻ ജാസിം അൽ താനി പറഞ്ഞു.

- Advertisement -

പ്രസ്തുത മേഖലയിലെ ഇത്തരത്തിലുള്ള ഒരേയൊരു എക്സിബിഷനാണ് മാൽ ലോവൽ 3. സ്വകാര്യ കളക്ടർമാരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു വേദിയായിയാണ് ഇത്‌ പ്രവർത്തിക്കുന്നത്.

താത്പര്യമുള്ളവർക്ക് ഈ ഇമെയിൽ വിലാസത്തിലൂടെ മാൽ ലോവൽ ടീമിനെ ബന്ധപ്പെടാം: [email protected]

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR