27.9 C
Qatar
Monday, April 29, 2024

ഹൃദ്രോഗ സാധ്യത പരിശോധിച്ച് ചികിത്സിക്കാം! ഹമദ് ഹാർട്ട് ഹോസ്പിറ്റലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച്‌ 1 ന്

- Advertisement -

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള ഹാർട്ട് ഹോസ്പിറ്റലിന്റെയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തറിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് മാർച്ച് 1 വെള്ളിയാഴ്ച്ച ദോഹയിലെ ഹാർട്ട് ഹോസ്പിറ്റലിൽ നടക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് രാവിലെ 7 മുതൽ 11 മണി വരെ ആരോഗ്യ പരിശോധനക്ക് പുറമെ ആരോഗ്യ ബോധവൽക്കരണ പരിപാടിയിലും പങ്കെടുക്കാനാകും.

- Advertisement -

രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് പ്രാഥമിക പരിശോധനക്ക് ശേഷം (BMI,രക്തസമ്മർദം,പ്രമേഹം) വിശദമായ ചെക്കിങ്ങുകൾ പൂർത്തിയാക്കി ആവശ്യമുള്ളവരെ ഹൃദ്രോഗ വിദഗ്ദ്ധർ പരിശോധിക്കും. തുടർ പരിശോധന ആവശ്യമുള്ളവർക്ക് ഹാർട്ട് ഹോസ്പിറ്റലിലേക്ക് റഫറൻസ് ലഭിക്കും.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട വിദഗ്‌ധ പരിശോധനകൾക്ക് രജിസ്ട്രേഷൻ പരിമിതമായിരിക്കും. ഫെബ്രുവരി 25 വരെ മാത്രമായിരിക്കും രജിസ്ട്രേഷൻ അനുവദനീയമായിരിക്കുക.

- Advertisement -

പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്ട്രേഷനും, വിശദ വിവരങ്ങൾക്കുമായി 55442789/33146105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: Free heart checkup in Hamad Heart hospital

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR