33.4 C
Qatar
Tuesday, May 14, 2024

വരാന്ത്യത്തിൽ അതിശക്തമായ കാറ്റിനും കടലേറ്റത്തിനും സാധ്യത പ്രവചിച്ച് കാലാവസ്ഥാ ഖത്തർ വകുപ്പ്, സമുദ്രവിനോദങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

- Advertisement -

ദോഹ: വാരാന്ത്യത്തിൽ ചില സമയങ്ങളിൽ അതിശക്തമായ കാറ്റിനും കുറഞ്ഞ ദൃശ്യപരതയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നു ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

“സമുദ്രസംബന്ധമായ പ്രവർത്തനങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുകയാണ്. കാരണം അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് തുടരും, കൂടാതെ ചില പ്രദേശങ്ങളിൽ ചില സമയങ്ങളിൽ കടലിന്റെ ഉയരം 9 അടി വരെ ആയി ഉയരാനുള്ള സാധ്യതയുണ്ട്.”ട്വിറ്ററിലെ ഒരു പ്രസ്താവനയിലൂടെ ഖത്തർ കാലാവസ്ഥാശാസ്ത്ര വിഭാഗം പറഞ്ഞു.

- Advertisement -

ഈ കാലാവസ്ഥ മൂലം നീന്തൽ, ബോട്ട് യാത്രകൾ, സ്കൂബ ഡൈവിംഗ്, ഫ്രീ ഡൈവിംഗ്, സർഫിംഗ്, ഫിഷിംഗ് ടൂറുകൾ, വിൻഡ് സർഫിംഗ് എന്നിവയുൾപ്പെടെയുള്ള എല്ലാ സമുദ്ര പ്രവർത്തനങ്ങളും ഒഴിവാക്കാൻ കാലാവസ്ഥാ വകുപ്പ് ഖത്തറി പൗരന്മാരോടും താമസക്കാരോടും ശുപാർശ ചെയ്തു.

വാരാന്ത്യത്തിൽ മേഘാവൃതമായ പൊടിക്കാറ്റുള്ള ചൂടുള്ള പകലിൽ താപനില കുറഞ്ഞത് 31 ഡിഗ്രി സെൽഷ്യസ് മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.

- Advertisement -

വ്യാഴം, വെള്ളി ദിവസങ്ങളിൽ കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറൻ ദിശയിൽ 12-24 നോട്ടിക്കൽ മൈൽ വേഗതയിലും പരമാവധി 28 നോട്ടിക്കൽ മൈൽ വരെ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ട്. ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് 5-15 നോട്ടിക്കൽ മൈൽ വേഗതയിലും ചില സമയങ്ങളിൽ 20 കെ.ടി. വേഗതയിലും വീശാനുള്ള സാധ്യത കാണുന്നു.

കടലിന്റെ ഉയരം 2-4 മുതൽ 5 അടിവരെ തീരകടലും 3-7 മുതൽ 9 അടി വരെ ഉൾക്കടലിലും വ്യത്യാസപ്പെടും. ശനിയാഴ്ച, കടലിന്റെ ഉയരം കുറവാണ്, കടൽത്തീരത്ത് 1-3/4 അടി മുതൽ 2-4/6 അടി വരെ വ്യത്യാസപ്പെടും.

വ്യാഴം, വെള്ളി ദിവസങ്ങളിലെ ദൃശ്യപരത ചില സമയങ്ങളിൽ 4 മുതൽ 9 കി.മീറ്ററോ അല്ലെങ്കിൽ 2 കി.മീറ്ററോ അതിൽ കുറവോ ആയിരിക്കും. ശനിയാഴ്ച ദൃശ്യപരത 4 മുതൽ 8 കിലോമീറ്റർ വരെ ആയിരിക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR