25.9 C
Qatar
Monday, April 29, 2024

വിമാനയാത്രാ നിരക്ക് വർധനക്കെതിരെ ഹർജിയുമായി ഖത്തറിലെ സഫാരി ഗ്രൂപ്പ്‌ ചെയർമാൻ! ശരിവെച്ച് ഹൈക്കോടതി

- Advertisement -

കൊച്ചി : അനിയന്ത്രിതമായ നിരക്ക് വര്‍ധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാര്‍ക്ക് വിമാന യാത്ര ഒഴിവാക്കേണ്ടി വരുന്നതായി കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അനിയന്ത്രിതമായ വിമാന യാത്ര നിരക്ക് വര്‍ധന സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. വിമാന യാത്ര നിരക്ക് വര്‍ധനക്ക് നിയന്ത്രണവും മാനദണ്ഡവും കൊണ്ടു വരണമെന്നാവശ്യപ്പെട്ട് വിദേശ വ്യവസായിയും സഫാരി ഗ്രൂപ്പ് എം.ഡിയുമായ കെ. സൈനുല്‍ ആബ്ദീന്‍ നല്‍കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വാക്കാല്‍ പരാമര്‍ശം.

ഖത്തറിൽ പ്രവർത്തിക്കുന്ന തന്റെ കമ്പനിയിൽ മാത്രം അയ്യായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അതിൽ മൂവായിരം ജീവനക്കാർ ഇന്ത്യക്കാരും മലയാളികളുമാണെന്നും
ഹർജിക്കാരൻ പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ ജീവനക്കാരും അവധിക്കാലത്തിനോ അടിയന്തര ആവശ്യങ്ങൾക്കോ നാട്ടിലേക്ക് പോകുന്നതിന് വിമാനയാത്രയെ ആശ്രയിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. ഉത്സവ സീസണിൽ വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയായതിനാൽ ജീവനക്കാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ വീട്ടിൽ
ആഘോഷത്തിനായി പോകാനാകില്ലെന്നും ഹർജിയിൽ പറയുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിനായി വിദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് അന്യായമായ ടിക്കറ്റ് നിരക്ക് താങ്ങാനാവില്ല, ഹർജിയിൽ ഇങ്ങനെ പ്രസ്താവിച്ചു.

- Advertisement -

വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. എന്നാല്‍, വല്ലപ്പോഴും നാട്ടില്‍ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാനയാത്ര നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിട്ടിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയില്‍ ചൂണ്ടിക്കാണിക്കുന്നു. വ്യോമയാന വകുപ്പിനെ കക്ഷിചേര്‍ക്കാന്‍ നിര്‍ദേശിച്ച കോടതി ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

Content Highlights: Exorbitant Air Price Tickets To Gulf Countries: Kerala High Court Seeks Response Of Centre

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR