34.1 C
Qatar
Tuesday, May 14, 2024

സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചു: യാത്രക്കാർക്ക് സൗജന്യ ഫേസ് ഷീൽഡ് അടക്കം നൽകാൻ ഖത്തർ എയർവേയ്സ്‌

- Advertisement -

ദോഹ: കൊവിഡ് വ്യാപനത്തെ ചെറുക്കാൻ പ്രതിരോധ നടപടികള്‍ കനപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഫേസ് മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറ, സാനിറ്റൈസര്‍ തുടങ്ങിയവ സൗജന്യമായി നല്‍കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു.

വ്യത്യസ്ത വലുപ്പങ്ങളിൽ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫേസ് ഷീല്‍ഡുകളുണ്ടാവും. കുട്ടികളുടെ ഫേസ് ഷീല്‍ഡ് ഒറിക്സ് കിഡ്സ് ക്ലബ്ബ് ചിഹ്നം ആലേഖനം ചെയ്തിട്ടുണ്ട്. വിമാന ജീവനക്കാര്‍ക്ക് പ്രത്യേക സുരക്ഷാ ഗൗണുകളും ഒരുക്കിയിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR