30.9 C
Qatar
Monday, April 29, 2024

ഖത്തറിൽ കേൾവിക്കുറവുള്ളവർക്കായി റമദാൻ പോർട്ടൽ ആരംഭിച്ചു

- Advertisement -

ദോഹ: ഖത്തറിൽ ആംഗ്യഭാഷയിൽ 130 വിഷ്വൽ മെറ്റീരിയലുകൾ ഉൾപ്പെടുത്തി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം കേൾവിക്കുറവുള്ളവർക്കായി പുതിയ റമദാൻ പോർട്ടൽ ആരംഭിച്ചു. കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗങ്ങൾക്കും മതപരമായ സാമഗ്രികൾ നൽകുന്നത് ലക്ഷ്യമിട്ടാണ് ഓൺലൈൻ പോർട്ടലിനു തുടക്കമിട്ടത്.

കേൾവിക്കുറവുള്ളവർക്കായി നിരവധി മെറ്റീരിയലുകൾ പുതിയതായി ചേർക്കുന്നുണ്ടെന്നും നിരന്തരമായി പോർട്ടൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയത്തിൻ്റെ റിലീജിയസ് കോൾ ആൻഡ് ഗൈഡൻസ് വകുപ്പ് അസിസ്റ്റന്റ്റ് ഡയറക്ടർ ജാസിം അബ്ദുല്ല അൽ അലി പറഞ്ഞു.

- Advertisement -

130 വിഷ്വൽ മെറ്റീരിയലുകൾ ഉൾപ്പെടുത്തി, കേൾവിക്കുറവുള്ള ആളുകൾക്കായി റമദാൻ പോർട്ടലിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കുന്നത് ഉൾപ്പെടെ, മതപരവും മാർഗദർശനവുമായ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ മന്ത്രാലയം സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാൻ പോർട്ടലിന്റെ വെബ്സൈറ്റ് ലിങ്ക്:- https://www.islamweb.net/en/

- Advertisement -

Content Highlights: New portal on sign language launched

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR