37.1 C
Qatar
Wednesday, May 15, 2024

ഖത്തർ അടക്കം 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം, ലിസ്റ്റ് പുറത്ത്

- Advertisement -

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെയോ ഓൺ അറൈവൽ വിസയിലോ ഖത്തർ, മാലദ്വീപ്, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. അടുത്തിടെ ഹെൻലി പാസ്പോർട്ട് സൂചിക 2024 പുറത്തുവിട്ട കണക്കനുസരിച്ച് 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം എന്നാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഫിജി, ഹെയ്ത്തി, ഇന്തോനേഷ്യ, ഇറാൻ, ജോർഡൻ, കസാഖ്സ്ത‌ാൻ, കെനിയ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ്, മൗറീഷ്യസ്,ജമൈക്ക, ബുറുണ്ടി, ഭൂട്ടാൻ, ബൊളീവിയ, ജിബൂട്ടി എന്നീ രാജ്യങ്ങളുമുണ്ട്. പട്ടികയിൽ 80-ാം സ്ഥാനത്താണ് ഇന്ത്യ.

- Advertisement -

ഈ വർഷത്തെ പട്ടികയിൽ, ആറ് രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ വിസയുള്ള രാജ്യങ്ങളായി നിലകൊള്ളുന്നു. ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. വിസയില്ലാതെ വെറും 28 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള അഫ്ഗാനിസ്താനാണ് പട്ടികയിൽ ഏറ്റവും താഴ്ന്ന റാങ്കിങ്ങ് ഉള്ളത്.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പാസ്പോർട്ട് സൂചിക റാങ്കിങ് പുറത്തുവിട്ടിരിക്കുന്നത്.

- Advertisement -

വിസയില്ലാതെ ഇന്ത്യക്കാർക്ക് സന്ദർശിക്കാവുന്ന സ്ഥലങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ:

അംഗോള
ബാർബഡോസ്
ഭൂട്ടാൻ
ബൊളീവിയ
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ
ബുറുണ്ടി
കംബോഡിയ
കേപ് വെർഡെ ദ്വീപുകൾ
കൊമോറോ ദ്വീപുകൾ
കുക്ക് ദ്വീപുകൾ
ജിബൂട്ടി
ഡൊമിനിക്ക
എൽ സാൽവഡോർ
എത്യോപ്യ
ഫിജി
ഗാബോൺ
ഗ്രനേഡ
ഗിനിയ-ബിസാവു
ഹെയ്തി
ഇന്തോനേഷ്യ
ഇറാൻ
ജമൈക്ക
ജോർദാൻ
കസാക്കിസ്ഥാൻ
കെനിയ
കിരിബതി
ലാവോസ്
മക്കാവോ (SAR ചൈന)
മഡഗാസ്കർ
മലേഷ്യ
മാലദ്വീപ്
മാർഷൽ ദ്വീപുകൾ
മൗറിറ്റാനിയ
മൗറീഷ്യസ്
മൈക്രോനേഷ്യ
മോണ്ട്സെറാറ്റ്
മൊസാംബിക്ക്
മ്യാൻമർ
നേപ്പാൾ
നിയു
ഒമാൻ
പലാവു ദ്വീപുകൾ
ഖത്തർ
റുവാണ്ട
സമോവ
സെനഗൽ
സീഷെൽസ്
സിയറ ലിയോൺ
സൊമാലിയ
ശ്രീ ലങ്ക
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
സെന്റ് ലൂസിയ
സെന്റ് വിൻസെന്റ് ആൻഡ്‌ ഗ്രനേഡൈൻസ്
ടാൻസാനിയ
തായ്ലൻഡ്
തിമോർ-ലെസ്റ്റെ
ടോഗോ
ട്രിനിഡാഡ് ആൻഡ് ടൊബാഗോ
ടുണീഷ്യ
ടുവാലു
വനുവട്ടു
സിംബാബ്‌വെ

Content Highlights: Indians can now visit 62 countries visa-free

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR