25.9 C
Qatar
Monday, April 29, 2024

ഖത്തറിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് പൊതുജനാരോഗ്യമന്ത്രാലയം

- Advertisement -

ദോഹ, ഖത്തർ: മെഡിക്കൽ കമ്മീഷൻ വകുപ്പിൻ്റെയും ജനന രജിസ്ട്രേഷൻ ഓഫീസുകളുടെയും റമദാൻ മാസത്തെ പ്രവൃത്തി സമയം പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

മെഡിക്കൽ കമ്മീഷൻ വകുപ്പിൻ്റെ പ്രവർത്തന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 1:30 മുതൽ 5:30 വരെയും ആയിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

- Advertisement -

ഹ്യുമാനിറ്റേറിയൻ സർവീസ് ഓഫീസിലെ ജനന രജിസ്ട്രേഷൻ ഓഫീസുകളും മരണ രജിസ്ട്രേഷൻ യൂണിറ്റും രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെ പ്രവർത്തിക്കും. ഹ്യൂമാനിറ്റേറിയൻ സർവീസസ് ഓഫീസിലെ മരണ രജിസ്ട്രേഷൻ യൂണിറ്റിലെ തൊഴിലാളികൾക്ക് വ്യത്യസ്ത ഷിഫ്റ്റുകൾ ഉണ്ടായിരിക്കുമെന്നും അറിയിച്ചു.

ഖത്തറിലെ എല്ലാ പൗരന്മാർക്കും താമസക്കാർക്കും പൊതുജനാരോഗ്യ മന്ത്രാലയം സന്തോഷകരവും അനുഗ്രഹീതവുമായ വിശുദ്ധ റമദാൻ ആശംസിക്കുന്നു.

- Advertisement -

Content Highlights: Health Ministry announces Ramadan working hours for Medical Commission, birth registration offices

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR