30.4 C
Qatar
Thursday, May 16, 2024

ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി, ഖത്തറിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി

- Advertisement -

ദോഹ : 77ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്ററിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാവിലെ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എംബസിക്ക് കീഴിലെ വിവിധ അപെക്സ് ബോഡി നേതാക്കളും ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള പ്രമുഖരും എംബസി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ദേശഭക്തി ഉണർത്തുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

കൂടാതെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ഇന്ത്യൻ എംബസി വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR