25.9 C
Qatar
Monday, April 29, 2024

മലയാളത്തിന്റെ അഭിമാനമായി ‘2018’ സിനിമ ഓസ്‌കാറിലേക്ക്! ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

- Advertisement -

ന്യൂഡൽഹി: മലയാളസിനിമയുടെ അഭിമാനമായി ഓസ്കർ പുരസ്കാരത്തിനുള്ള
ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മലയാള സിനിമ “2018” തെരഞ്ഞെടുക്കപ്പെട്ടു. ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിച്ച ചിത്രമാണ് 2018. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്’ ആണ് ഇതിനു മുമ്പ് ഓസ്കർ എൻട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. മികച്ച വിദേശ സിനിമകളുടെ നോമിനേഷൻ പട്ടികയിലാണ് ചിത്രം പരിഗണിക്കപ്പെടുക.

പാൻ നളിൻ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ) ആയിരുന്നു കഴിഞ്ഞ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻടി.

- Advertisement -

ടൊവിനൊ തോമസ്, ആസിഫ് അലി കുഞ്ചാക്കോ ബോബൻ, തുടങ്ങിയർ പ്രധാന വേഷത്തിലെത്തിയ 2018 ചിത്രത്തിൽ കേരളം 2018ൽ അനുഭവിച്ച പ്രളയത്തിന്റെ കഥയായിരുന്നു പ്രമേയം. സാങ്കേതികത്തികവോടെ കേരളത്തിന്റെ നേർ അനുഭവങ്ങൾ സിനിമയിലേക്ക് പകർത്തിയപ്പോൾ 2018 വൻ വിജയമായി മാറി. ബോക്സ് ഓഫീസിൽ 2018 പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ച് മലയാളത്തിന്റെ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

Content Highlights: 2018Movie – India’s Official entry to Oscars!

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR