25.9 C
Qatar
Monday, April 29, 2024

കരിപ്പൂരിൽ വൻ സ്വർണവേട്ട, പിടിയിലായത് ദോഹയടക്കം വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ മലയാളികൾ

- Advertisement -

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച 6 പേർ കസ്റ്റംസിന്റെ പിടിയിലായി. 3 കോടിയോളം വില വരുന്ന 5 കിലോയിലധികം സ്വർണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, കക്കട്ടിൽ സ്വദേശി ലിഗേഷ്, ചേലക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ എന്നിവരാണ് പിടിയിലായത്.

- Advertisement -

സമീർ, ദോഹയിൽ നിന്നെത്തിയ അസീസ്, റിയാദിൽ നിന്നെത്തിയ മുഹമ്മദ് ബഷീർ എന്നിവർ ശരീരത്തിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം കടത്താനാണ് ശ്രമിച്ചത്.

കൂടാതെ ദോഹയിൽ നിന്നെത്തിയ മറ്റൊരു പ്രതിയായ ലിഗേഷ് കസ്റ്റംസിനെ മറികടന്ന് വിദഗ്ധമായി സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിച്ചെങ്കിലും സ്വർണം വാങ്ങാനെത്തിയ ക്വട്ടേഷൻ സംഘവുമായി ഇയാൾ പുറത്തു വെച്ച് വാക്ക് തർക്കമുണ്ടായത് വിനയായി. ഇത് ശ്രദ്ധയിൽ പെട്ട വിമാനത്താവളത്തിലെ അധികൃതർ ലിഗേഷിനെ പിടികൂടി കസ്റ്റംസിനെ ഏൽപ്പിക്കുകയായിരുന്നു.

- Advertisement -

ദുബായിൽ നിന്നെത്തിയ മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റിൽ സ്വർണം പൂശിയ പേപ്പർ ഷീറ്റുകൾ വിദഗ്ധമായി ഒളിപ്പിച്ചായിരുന്നു കൊണ്ടുവന്നത്.

Content Highlights: Gold smuggling caught at karipur Airport kerala

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR