27.9 C
Qatar
Monday, April 29, 2024

ഖത്തർ എയർവേയ്സിൽ നിരവധി ജോലി ഒഴിവുകൾ! ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023 റിക്രൂട്ട്മെന്റ് ഡ്രൈവ് സെപ്റ്റംബറിൽ

- Advertisement -

ദോഹ : ഖത്തർ എയർവെയ്സിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ത്യയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് 2023 ഡൽഹിയിലും മുംബൈയിലും വെച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 16 , 17 തീയതികളിൽ ഡൽഹിയിലും , സെപ്റ്റംബർ 29 , 30 തീയതികളിൽ മുംബൈയിലും റിക്രൂട്ട്മെന്റ് നടക്കും.

ഖത്തർ എയർവേയ്സ് , ഖത്തർ എയർവേയ്സ് കാറ്ററിംഗ് കമ്പനി, ഖത്തർ ഡ്യൂട്ടി ഫ്രീ , ഖത്തർ ഡിസ്ട്രിബ്യൂഷൻ കമ്പനി, ഖത്തർ ഏവിയേഷൻ സർവീസസ്, തുടങ്ങി ദിയാഫത്തീന ഹോട്ടലുകൾ വരെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ കമ്പനി നിയമിക്കും.

- Advertisement -

ഡിജിറ്റൽ , ഫ്രണ്ട് ഓഫ് ഹൗസ് , അഡ്മിനിസ്ട്രേഷൻ , സെയിൽസ് , ഫിനാൻസ്,വാണിജ്യം , മാനേജ്മെന്റ് , കാർഗോ , കസ്റ്റമർ സർവീസ് , എഞ്ചിനീയറിംഗ് , ഫ്ലൈറ്റ് ഓപ്പറേഷൻസ് , ഗ്രൗണ്ട് സർവീസ് , സേഫ്റ്റി ആൻഡ് സെക്യൂരിറ്റി , പാചകം , കോർപ്പറേറ്റ് തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം മാത്രമാണ് ജോലിയുടെ യോഗ്യതയായി ഖത്തർ എയർവേയ്‌സ് ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം , റാമ്പ് കൈകാര്യം ചെയ്യൽ , അപകടകരമായ വസ്തുക്കളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള അറിവും യോഗ്യതകളായി കമ്പനി കണക്കാക്കുന്നു. ഏതെങ്കിലും ഒരു എയർലൈനിൽ മേൽപ്പറഞ്ഞ ഒഴിവിൽ പ്രവർത്തിപരിചയമുള്ളവർക്ക് മുൻതൂക്കം ലഭിക്കും.

- Advertisement -

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസസൗകര്യവും അലവൻസുകളും ഉൾപ്പെടെയുള്ള നികുതി രഹിത വരുമാനം ലഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഖത്തർ എയർവേയ്സ് കരിയർ പേജ് വഴി ഓൺലൈനായി അപേക്ഷിക്കാം.

Content Highlights: Job opportunities at Qatar Airways

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR