32.9 C
Qatar
Monday, April 29, 2024

സന്ദർശകർക്കായി റമദാൻ ബസാർ തുറന്ന് പേൾ ഖത്തർ

- Advertisement -

ദോഹ: ഖത്തറിൽ റമദാനോടനുബന്ധിച്ചു ഷോപ്പിംഗ്, സാംസ്കാരിക വർക്ക്ഷോപ്പുകൾ, വൈവിധ്യമാർന്ന പാചകരീതികൾ, വിനോദങ്ങൾ എന്നിവയുമായി പേൾ ദ്വീപിൽ പ്രത്യേക ‘ദി പേൾ റമദാൻ ബസാർ’ തുറന്നു. ഏപ്രിൽ 13 വരെ ഈ ബസാർ തുറന്നിരിക്കും.

ശനിയാഴ്ച മുതൽ ബുധൻ വരെ രാത്രി 8:30 മുതൽ പുലർച്ചെ 1 വരെ സന്ദർശകരെ സ്വാഗതം ചെയ്യുന്ന റമദാൻ ബസാർ പോർട്ടോ അറേബ്യയിലെ 2-5 ലാ ക്രോയിസെറ്റിലാണ് സ്ഥിതി ചെയ്യുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 2 വരെയും സന്ദർശകരെ സ്വീകരിക്കും.

- Advertisement -

റമദാനിലും ഈദുൽ ഫിത്തറിലും, വിവിധ മോഡലുകളിലുള്ള അബായകളുടെ വൈവിധ്യമാർന്ന ശേഖരം, എല്ലാ പ്രായക്കാർക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങൾ, കരകൗശല വസ്ത്രങ്ങൾ, ബാഗുകൾ, ഹെന്ന കലാരൂപങ്ങൾ തുടങ്ങിയവ ബസാറിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു.

ബുഖറിൻ്റെ പ്രത്യേക ശേഖരങ്ങളും വിവിധ തരം ഊദ് എണ്ണയും പെർഫ്യൂമുകളും ഉൾപ്പെടെ വിവിധ പ്രാദേശികവും അന്തർദേശീയവുമായ സുഗന്ധ ദൃവ്യങ്ങൾ വാങ്ങാനും റമദാൻ ബസാർ ഒരു മികച്ച വേദിയാകുന്നു.

- Advertisement -

Content Highlights: Pearl Ramadan Bazaar: A destination for shopping and cultural experience

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR