27.9 C
Qatar
Monday, April 29, 2024

‘കല്യാണരാമനിലെ മുത്തശ്ശി’ ആർ. സുബ്ബലക്ഷ്മി വിട പറഞ്ഞു

- Advertisement -

തിരുവനന്തപുരം: നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി(87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആണ് അന്ത്യം. മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങൾ കൈകാര്യം ചെയ്‌താണ് സുബ്ബലക്ഷ്മ‌ി ശ്രദ്ധേയയായത്.

രഞ്ജിത്ത് സംവിധാനം ചെയ്‌ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. കല്യാണരാമൻ, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വൺ, റാണി പദ്‌മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദിൽബേചാര, രാമൻ തേടിയ സീതൈ, ഹൗസ് ഓണർ, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇൻ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അഭിനയിച്ച അന്യഭാഷാ ചിത്രങ്ങൾ.

- Advertisement -

നടിയും നർത്തകിയുമായ താര കല്യാൺ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സൗഭാഗ്യ കൊച്ചുമകളുമാണ്. പരേതനായ കല്യാണ കൃഷ്ണ‌നാണ് ഭർത്താവ്. താരാ കല്യാണിനെ കൂടാതെ രണ്ട് മക്കളുണ്ട്. 1951 ൽ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു സുബ്ബലക്ഷ്മി

ടെലിവിഷൻ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധർവയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.

- Advertisement -

ജാക്ക് ഡാനിയേൽ, റോക്ക് ആൻ്റ് റോൾ തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഡബ്ബ് ചെയ്ത‌ിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളിൽ ഗാനം ആലപിച്ചു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR