32.2 C
Qatar
Tuesday, May 14, 2024

ക്യുഗെറ്റ് എസ്പരാൻസ! ലോക വനിതാദിനം സമുചിതമായി ആഘോഷിച്ച് ഖത്തറിലെ തൃശ്ശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂർവവിദ്യാർത്ഥി കൂട്ടായ്മ

- Advertisement -

ദോഹ : ലോക വനിതാ ദിനത്തിൽ തൃശ്ശൂർ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് ഖത്തർ അലുമനൈ ചാപ്റ്റർ QGET സംഘടിപ്പിച്ച ESPERANZA കാണികളുടെ പങ്കാളിത്തം കൊണ്ടും പരിപാടിയുടെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി.

Latest Gulf Malayalam Online News Portal In Qatar

ദോഹ സൽവ്വ റോഡിലെ ഏത് ലൻ ക്ലബ്ബ്ഹൗസിൽ നടന്ന പരിപാടിയിൽ ഖത്തറിലെ പ്രശസ്ത ആർക്കിടക്ടും സംരഭകയുമായ നിമ ഹാരിസിൻറെ ‘inspire inclusion’ എന്ന ഈ വർഷത്തെ വനിതാദിനത്തിൻറെ തീമിനെ പറ്റി നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. വളർന്നു വരുന്ന വനിതാ സംരഭകരുടെ അനുഭവങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും വിജയവീഥിയിലേക്കുള്ള അവരുടെ ചുവടുവയ്പ്പുകളും വിശദമായി അവർ കാണികളിലേക്ക് എത്തിച്ചു.

- Advertisement -

QGET മാനേജ്മെൻറ് കമ്മറ്റിയിലെ വനിത അംഗങ്ങളായ ഷഹ്‌നയും ലക്ഷ്മിയും മുന്നിൽ നിന്ന് സംഘടിപ്പിച്ച ESPERANZA യിൽ ഏകദേശം 25ഓളം വനിതാസംരഭകരുടെ ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും വിൽപ്പനയും വിജയകരമായി പൂർത്തിയാക്കി.
കേരളരുചിക്കൂട്ടുകൾക്കൊപ്പം തന്നെ ആഭരണങ്ങളുടെയും, ചുരിദാറുകളുടെയും, വിവിധ കലാസൃഷ്ടികളുടെയും വിപുലമായ സ്റ്റാളുകൾ പരിപാടിയുടെ പ്രത്യേകത ആയിരുന്നു. QGET അംഗങ്ങളുടെ നേതൃത്തത്തിൽ നടത്തി വരുന്ന വിഷരഹിത പച്ചക്കറി തോട്ടത്തിൽ നിന്നുള്ള പച്ചക്കറികളുടെ പ്രദർശനവും വില്പനയും ESPERANZA യോടനുബന്ധിച്ച് നടന്നു.

QGET കുടുംബത്തിനു പുറമേയുള്ള മലയാളി കുടുംബങ്ങളുടെ പങ്കാളിത്തം ESPERANZA ഒരു വൻ വിജയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

- Advertisement -

സ്ത്രീ ശാക്തീകരണത്തിൻറെ പ്രാധാന്യം ഓർമിപ്പിച്ച ESPERANZA വളർന്നു വരുന്ന യുവതലമുറയെ സ്ത്രീ പക്ഷത്ത് നിന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന, സ്ത്രീകളെ കൂടി ഒപ്പത്തിനൊപ്പം കൂട്ടിയല്ലാതെ ലോകത്തിന് മുന്നോട്ടൊരു കുതിപ്പില്ല എന്ന് മനസ്സിലാക്കി തരുന്ന ഒരു വേറിട്ട അനുഭവമായിരുന്നു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR