33.4 C
Qatar
Tuesday, May 14, 2024

ലോകഫുട്ബോളിനു സുസ്ഥിരമാതൃക സൃഷ്ടിക്കാനൊരുങ്ങി ഖത്തർ, 2022 ലോകകപ്പ് വേദികളിൽ എയർ ക്വാളിറ്റി സ്റ്റേഷനുകൾ സ്ഥാപിച്ചേക്കും

- Advertisement -

മുൻസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലുള്ള സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലഗസി, 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗമായി വേദികളിൽ വായുവിന്റെ ഗുണമേന്മ പരിശോധിക്കുന്ന എയർ ക്വാളിറ്റി സ്റ്റേഷനുകൾ ലോകകപ്പ് വേദികളിൽ സ്ഥാപിക്കാൻ തുടങ്ങി. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ സുസ്ഥിരതാ പദ്ധതിയുടെ ഭാഗമായി വായുവിന്റെ ഗുണമേന്മ പരിശോധിക്കുന്ന ആദ്യ സ്റ്റേഷനുകൾ ഖത്തർ ട്രെയിനിങ് സൈറ്റിന്റെ പരിസരങ്ങളിൽ സ്ഥാപിച്ചു തുടങ്ങി. ഇതു പോലുള്ള സ്റ്റേഷനുകൾ ഭാവിയിൽ അൽ ജനൂബ് സ്റ്റേഡിയത്തിന്റെ പരിസരങ്ങളിലും സ്ഥാപിച്ചേക്കും.

വായുവിലുള്ള കണികകളും മറ്റു വാതകങ്ങളുടെ ശതമാനവും കാലാവസ്ഥക്കനുസരിച്ചുള്ള വായുവിന്റെ ഗുണമേന്മയും ഈ സ്റ്റേഷനുകൾ നിരന്തരം പരിശോധിക്കുമെന്നും സുസ്ഥിരതക്കായുള്ള ലോക്കൽ സ്റ്റേക്ക്ഹോൾഡേഴ്‌സ് റിലേഷൻസ് മാനേജർ ജാസിം അൽ ജൈദാ വ്യക്തമാക്കി. ഇതിൽ നിന്നും നൽകുന്ന വിവരങ്ങൾക്കനുസൃതമായി ഖത്തർ ലോകകപ്പ് വേദികളിലെ ല
വായുവിന്റെ ഗുണമേന്മ നിലനിർത്താൻ സുപ്രീം കമ്മിറ്റിക്ക് സാധിച്ചേക്കും.

- Advertisement -

വായുവിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക എന്നത് ഖത്തറിന്റെ സുസ്‌ഥിരതാ ലക്ഷ്യങ്ങളിൽ ഒന്നാണ്. കാർബൺ തോത് കുറഞ്ഞ അന്തരീക്ഷത്തിൽ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഖത്തർ ശ്രദ്ധ കൊടുക്കുന്നത്. ഈ രീതിയിൽ ഒരു മഹാമേള സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്തിനു തന്നെ ഒരു ഹരിതപൈതൃകം നേടിക്കൊടുക്കുകയാണ് ഖത്തറിന്റെ പ്രധാന ലക്ഷ്യം. അടുത്തടുത്തുള്ള സ്റ്റേഡിയങ്ങളായതു കൊണ്ട് ആരാധകർക്കും ടീമുകൾക്കും ആഭ്യന്തര വിമാനയാത്ര ആവശ്യമായി വരാത്തതും മെട്രോ, ഇലക്ട്രിക് ബസ് എന്നിങ്ങനെ ഹരിതഗതാഗത മാർഗ്ഗങ്ങളുള്ളതും ഖത്തറിന്റെ സുസ്ഥിരതയുടെ അടയാളങ്ങളാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR