35.9 C
Qatar
Thursday, May 16, 2024

ഖത്തറിൽ നാലാമത്തെ ഡ്രൈവ് ത്രൂ കോവിഡ് സ്ക്രീനിംഗ് കേന്ദ്രം ഉടൻ ആരംഭിക്കും

- Advertisement -

ദോഹ: ഖത്തറിലെ നാലാമത്തെ ഡ്രൈവ് ത്രൂ കൊവിഡ് പരിശോധനാ കേന്ദ്രം ഉടന്‍ പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അറിയിച്ചു. കഴിഞ്ഞ ദിവസം അല്‍ വഅബ് ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ അല്‍ വഅബ്, അല്‍ തുമാമ, ലഅബീബ് ഹെല്‍ത്ത് സെന്ററുകളിലാണ് ഡ്രൈവ് ത്രൂ പരിശോധനകൾ നിലവിലുള്ളത്.

- Advertisement -

പ്രാരംഭ ഘട്ടത്തില്‍ രോഗം കണ്ടെത്തുകയും സാമൂഹിക വൈറസ് വ്യാപനത്തിന്റെ വ്യാപ്‌തി കുറയ്ക്കുകയുമാണ് ഡ്രൈവ് ത്രൂ ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേകമായി ക്ഷണം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് നടത്തുന്നത്.

കോവിഡ് രോഗികളുമായി ഇടപഴകിയവർ, മുതിർന്നവർ, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിങ്ങനെയുള്ളവരെയാണ് ഡ്രൈവ് ത്രൂ ടെസ്റ്റിനായി ക്ഷണിക്കുക. ഫോണിലൂടെ ബന്ധപ്പെടുന്നര്‍ക്ക് തിയ്യതിയും സമയവും സ്ഥലവും അടക്കമുള്ള കൃത്യമായ സന്ദേശം ലഭിക്കുന്നതാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR