36.9 C
Qatar
Saturday, May 18, 2024

ഖത്തറിൽ 66 വയസുകാരന്റെ മരണം ഉൾപ്പെടെ, 463 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു

- Advertisement -

ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 463 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 495 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 150,715 ആയി.

പുതിയ 463 കേസുകളിൽ 425 കമ്മ്യൂണിറ്റി കേസുകളും 38 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ്.

- Advertisement -
എല്ലാ പുതിയ കേസുകളും നിരീക്ഷണത്തിലാണ് , കൂടാതെ അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുമുണ്ട്.

ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 160,889 ആയി. 9,917 പേർ ഇപ്പോൾ നിലവിൽ ചികിത്സയിലാണ്. 66 കാരന്റെ മരണവും മന്ത്രാലയം റിപ്പോർട്ട് ചെയ്തു

ഇതുവരെ 257 പേർ വൈറസ് മൂലം മരണപെട്ടു .

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,385 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 9,618 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,505,646 ആയി.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 91 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 643 ആയി കണക്കാക്കുന്നത്. 6 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 85 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.

ഖത്തറിൽ കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR