33.4 C
Qatar
Tuesday, May 14, 2024

ഖത്തറിൽ വാഹന രജിസ്‌ട്രേഷനിൽ 4.3 ശതമാനം വർദ്ധനവ്

- Advertisement -

ദോഹ: 2019 ൽ രാജ്യത്ത് വാഹനങ്ങളുടെ എണ്ണം 67,885 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് (എം‌ഐ‌ഐ) അറിയിച്ചു. മൊത്തം എണ്ണം 1,655,704 ആയി. 2018 നെ അപേക്ഷിച്ച് 4.3 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത് .

ഇന്നലെ നടന്ന ട്രാഫിക് നിയമ നമ്പർ 19/2007 നെക്കുറിച്ചുള്ള വെർച്വൽ ബോധവൽക്കരണ സെമിനാറിലാണ് ട്രാഫിക് അധികൃതർ  വിവരങ്ങൾ പങ്കുവെച്ചത്. രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണവും 2019 ൽ 83,722 വർദ്ധിച്ച് മൊത്തം 1,612,218 ആയി ഉയർന്നു. മുൻ വർഷതെ അപേക്ഷിച്ചു ഇത് 5.5 ശതമാനം വർദ്ധനവ് കാണിക്കുന്നു. 

- Advertisement -

ചില ട്രാഫിക് കുറ്റകൃത്യങ്ങളിൽ അനുരഞ്ജനമില്ലെന്നും നിയമലംഘകരെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും വകുപ്പിലെ ട്രാഫിക് ബോധവൽക്കരണ ഓഫീസർ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുല്ല അൽ കുവാരി പറഞ്ഞു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR