37.9 C
Qatar
Wednesday, May 15, 2024

ഓഗസ്റ്റ് മാസത്തെ ഇന്ധന വില വർധിപ്പിച്ച് ഖത്തർ പെട്രോളിയം

- Advertisement -

ദോഹ: ഖത്തർ പെട്രോളിയം (ക്യുപി) ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈ മാസത്തേക്കാൾ വർധനവാണ് ഈ മാ‍സം രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂലൈ മാസത്തേക്കാൾ ഓഗസ്റ്റിൽ ഒരു ലിറ്റർ പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില ക്യുആർ 1.20 ആയി, 10 ദിർഹം കൂടുതൽ, സൂപ്പർ ലിറ്ററിന് 1.25 ക്യുആർ, ഈ മാസത്തേക്കാൾ 5 ദിർഹം കൂടുതൽ എന്നിങ്ങനെയാണ് വില. ഡീസലിന് ലിറ്ററിന് QR1.25, ജൂലൈയേക്കാൾ 15 ദിർഹം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

- Advertisement -

ജൂലൈയിൽ ഇന്ധന വിലയിൽ നേരിയ വർധനവാണ് ഉണ്ടായത്. ജൂണിൽ വിലയിൽ ഒരു മാറ്റവും വരുത്തിയില്ല. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാവട്ടെ വില ഗണ്യമായി കുറയുകയാണ് ഉണ്ടായത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെട്രോളിയമാണ് ഇന്ധനത്തിന്റെ പ്രതിമാസ വില വിവരങ്ങൾ പ്രഖ്യാപിക്കുന്നത്.

English summary: Qatar Petroleum hikes price of fuel for the month of August 2020

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR