34.2 C
Qatar
Wednesday, May 15, 2024

ഇപ്പോൾ ബുക്ക് ചെയ്താൽ വൻ ലാഭം! വിമാന ടിക്കറ്റ് നിരക്കിൽ വൻ ഓഫറുകളുമായി എയർ ഇന്ത്യ

- Advertisement -

ഡൽഹി : ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വൻ ഓഫറുകളുമായി എയർ ഇന്ത്യ. ‘നമസ്തേ വേൾഡ് സെയിൽ’ എന്നു പേര് നൽകിയിരിക്കുന്ന ഈ ഓഫറിൽ, ആഭ്യന്തര, അന്തർദേശീയ വിമാന ടിക്കറ്റുകൾ വെറും 1,799 രൂപ മുതൽ ലഭ്യമാകും.

ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 5 വരെ മാത്രമേ ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഈ ഓഫർ ഉപയോഗിച്ച് സെപ്റ്റംബർ 30 വരെയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത.

- Advertisement -

ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കാൻ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്. കാരണം ആദ്യം വരുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന രീതിയിലാണ് ഓഫർ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ പെട്ടന്ന് തന്നെ ടിക്കറ്റുകൾ തീരാൻ സാധ്യതയുണ്ട്. എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ നിന്നും മൊബൈൽ ആപ്പിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

എയർലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനങ്ങളിലെ ഇക്കണോമി ക്ലാസ് ടിക്കറ്റുകൾ 1,799 രൂപ മുതലാണ് ആരംഭിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്ക് 10,899 രൂപയാണ്. അന്താരാഷ്ട്ര വിമാനങ്ങളിൽ ഇക്കണോമി ക്ലാസ് നിരക്ക് 10,899 രൂപയും ആയിരിക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR