30.5 C
Qatar
Sunday, May 19, 2024

ഹാജർ, വേതന തട്ടിപ്പ്! ഖത്തറിൽ 9 സർക്കാർ ജീവനക്കാർ അറസ്റ്റിൽ

- Advertisement -

ദോഹ: ഹാജർ, വേതന തട്ടിപ്പ് കേസിൽ ഖത്തറിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഓഡിറ്റ് ബ്യൂറോയുടെ ഏകോപനത്തിൽ നേരത്തെ അറസ്റ്റിലായ പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു.

ജോലിസ്ഥലത്തിന് പുറത്തുള്ള സമയത്ത് ഓഫീസിലാണെന്ന് കാണിക്കുകയും തൊഴിലുടമയുടെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് തങ്ങൾക്ക് നൽകേണ്ടതില്ലാത്ത വേതനം കൈപ്പറ്റാനും ഇവർ ഹാജർ സമയത്തിൽ കൃത്രിമം കാണിച്ചതായി പ്രോസിക്യൂഷൻ കണ്ടെത്തി.

- Advertisement -

അവരിൽ ഒരാൾ ജോലിസ്ഥലത്ത് നിന്നും പുറത്തുകടക്കുന്ന സമയവും പ്രതികൾ ഓരോരുത്തരുടെയും തൊഴിൽ കാർഡ് മുഖേന രേഖപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.

- Advertisement -

ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കൽ, ഔദ്യോഗിക രേഖകൾ വ്യാജമായി ഉപയോഗിക്കൽ,പൊതുഫണ്ട് ദുർവിനിയോഗം ചെയ്യുക എന്നീ കുറ്റങ്ങളാണ് പ്രതികൾ ചെയ്തിരിക്കുന്നത്. ഈ കുറ്റത്തിന് തടവും പിഴയും ശിക്ഷയായി ലഭിക്കുമെന്നും പ്രോസിക്യൂഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR