28.9 C
Qatar
Wednesday, May 15, 2024

എഎഫ്സി U23 ഏഷ്യൻ കപ്പിന് ഖത്തറിൽ നാളെ തുടക്കമാവും

- Advertisement -

ദോഹ: എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബോൾ ആവേശത്തിന് നാളെ ഖത്തറിൽ തുടക്കമാവും. നാളെ ആരംഭിക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങൾ മെയ് 3 വരെ തുടരും.

ആതിഥേയ രാജ്യമായ ഖത്തർ, ഓസ്ട്രേലിയ, ജോർദാൻ, ഇന്തോനേഷ്യ എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും ഗ്രൂപ്പ് ബിയിൽ ജപ്പാൻ, കൊറിയ റിപ്പബ്ലിക്, യു.എ.ഇ, ചൈന എന്നീ ടീമുകളും ഉൾപ്പെട്ടു..സൗദി അറേബ്യ, ഇറാഖ്, തായ്ലൻഡ്, തജിക്കിസ്ഥാൻ എന്നീ ടീമുകൾ ഗ്രൂപ്പ് സിയിലും വിയറ്റ്നാം, കുവൈത്ത്, മലേഷ്യ, ഉസ്ഖക്കിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് ഡിയിലും അടുത്ത ഘട്ടത്തിലേക്ക് മത്സരിക്കും.

- Advertisement -

ഏഷ്യയിലെ ഏറ്റവും മികച്ച 16 യുവ ഫുട്ബോൾ ദേശീയ ടീമുകൾ ടൂർണമെന്റിൽ ഏറ്റുമുട്ടും. യോഗ്യതാ മത്സരത്തിൽ യുഎഇയോട് പരാജയപ്പെട്ടതിനാൽ ഇന്ത്യ ടൂർണമെന്റിനായി യോഗ്യത നേടിയില്ല.

നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തർ – ഇന്തോനേഷ്യയെ നേരിടും. തജിക്കിസ്ഥാൻ റഫറിയായ നസ്രുല്ലോ കബിറോവ് മത്സരം നിയന്ത്രിക്കുമെന്ന് എഎഫ്‌സി (ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ) അറിയിച്ചു. വൈകീട്ട് 6.30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
അൽ ജനൂബ് സ്റ്റേഡിയം, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയം, ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ മറ്റു മത്സരങ്ങൾ നടക്കും.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR