34.2 C
Qatar
Wednesday, May 15, 2024

ഖത്തർ-യുഎഇ സൂപ്പർകപ്പ് ഏപ്രിൽ 12 മുതൽ! ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

- Advertisement -

ദോഹ: ഖത്തർ – യു.എ.ഇ ക്ലബ്ബുകൾ തമ്മിലുള്ള ഖത്തർ-യുഎഇ സൂപ്പർ കപ്പ് മത്സരം ഏപ്രിൽ 12ന് ആരംഭിക്കും. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ ഏപ്രിൽ 12,13 തീയതികളിലാണ് മത്സരങ്ങൾ.

ഖത്തറിന്റെ അമീർ കപ്പ് ചാമ്പ്യൻമാരായ അൽ അറബി ക്ലബ് യുഎഇയുടെ പ്രസിഡന്റ് കപ്പ് ജേതാവായ ഷാർജ എഫ്സിയെ ഏപ്രിൽ 12 നു നടക്കുന്ന ആദ്യ മത്സരത്തിൽ നേരിടും. ഏപ്രിൽ 13 ന്, ഖത്തറിന്റെ അൽ ദുഹൈൽ ക്ലബ് യുഎഇയുടെ ഷബാബ് അൽ അഹ്ലിക്കെതിരെ കളത്തിലിറങ്ങും.

- Advertisement -

ഫുട്ബോൾ ആരാധകർക്ക് 10 ഖത്തർ റിയാൽ മുതൽ 100 ഖത്തർ റിയാൽ വരെയുള്ള മത്സര ടിക്കറ്റുകൾ ഹയ പ്ലാറ്റ്ഫോമിലൂടെ സ്വന്തമാക്കാം. മത്സര ദിവസം സ്റ്റേഡിയം ഗേറ്റുകൾ വൈകിട്ട് 4:30ന് തുറക്കുമെന്നും അൽ തുമാമ ഫെസിലിറ്റി ഡയറക്ടർ അഹമ്മദ് അൽ ഒബൈദ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Content Highlights : QFA ready to stage inaugural Qatar-UAE Super Cup

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR