35.9 C
Qatar
Saturday, May 18, 2024

റമദാൻ ഓഫർ! ദോഹയിൽ നിന്നും ജിദ്ദയിലേക്ക് സൗജന്യമായി 15 കിലോ അധിക ബാഗ്ഗേജ് ഓഫറുമായി ഖത്തർ എയർവേയ്‌സ്

- Advertisement -

ദോഹ, ഖത്തർ: ഖത്തറിൻ്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചും യാത്രക്കാർക്ക് 15 കിലോ അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. ഈ ഓഫർ വിശുദ്ധ റമദാൻ മാസത്തിൽ മാർച്ച് 15 മുതൽ ഏപ്രിൽ 10 വരെ പ്രാബല്യത്തിലുണ്ടാവും.

ഈ പുണ്യമാസത്തിൻ്റെ ആത്മീയ പ്രാധാന്യം തിരിച്ചറിഞ്ഞ് യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്തതും സമാനതകളില്ലാത്തതുമായ യാത്രാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് ഈ ഓഫറെന്ന് ഖത്തർ എയർവേയ്‌സ് പറഞ്ഞു.

- Advertisement -

ഖത്തർ എയർവേയ്‌സ് ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിലൂടെ ജിദ്ദയിലേക്ക് 35 പ്രതിവാര ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ, ഒന്നിലധികം അവാർഡ് നേടിയ എയർലൈനിൻ്റെ വിപുലമായ നെറ്റ്‌വർക്ക് സൗദി അറേബ്യയിലെ അൽഉല, ദമ്മാം, ഖാസിം, ജിദ്ദ, മദീന, നിയോം, റിയാദ്, തബൂക്ക്, തായിഫ്, യാൻബു എന്നിവയുൾപ്പെടെ 10 നഗരങ്ങളെയും ബന്ധിപ്പിക്കുന്നു.

Content Highlights: Qatar Airways offers 15kg additional baggage allowance on Doha-Jeddah flights

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR