28.9 C
Qatar
Wednesday, May 15, 2024

ലോക അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിൽ ഖത്തറിനു സ്വർണതിളക്കം!

- Advertisement -

ദോഹ: ദോഹയിൽ നടക്കുന്ന 2024 ലോക അക്വാട്ടിക്‌സ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണ്ണതിളക്കം. ഫിക്‌സഡ് ലാഡർ ഡൈവിംഗ് മത്സരത്തിലെ 30-34 പ്രായ വിഭാഗത്തിലാണ് ഖത്തറിന്റെ സ്വർണനേട്ടം. ബ്രിട്ടൻ്റെ സ്റ്റീഫൻ റെയ്നെതിരെ 289.80 പോയിൻറുമായാണ് ഖത്തറിൻറെ മുഹമ്മദ് ഷെവെയ്റ്ററാണ് സ്വർണം നേടിയത്. സ്റ്റീഫൻ റെയ്ൻ വെള്ളിയും (185.70 പോയിന്റ്റ്), ഫിൻലൻഡിൻറെ ആതു കെരാനെൻ വെങ്കലവും (179.10 പോയിന്റ്) സ്വന്തമാക്കി.

ഈ ചാമ്പ്യൻഷിപ്പിൽ ഖത്തർ ചാമ്പ്യൻ മുഹമ്മദ് ഷെവെയ്‌റ്ററിൻറെ മൂന്നാമത്തെ സ്വർണമാണിത്. അക്വാട്ടിക്‌സ് മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലെ 1 മീറ്റർ, 3 മീറ്റർ സ്പ്രിംഗ് ബോർഡ് ഡൈവിംഗ് മത്സരങ്ങളിലായി മുഹമ്മദ് ഷെവെയ്‌റ്റർ രണ്ട് സ്വർണം നേടിയിരുന്നു.

- Advertisement -

ഫെബ്രുവരി 18ന് അവസാനിച്ച ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷം ഇതാദ്യമായാണ് ലോക അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ് ദോഹയിൽ നടക്കുന്നത്. ചാമ്പ്യൻഷിപ്പ് മാർച്ച് 3 വരെ തുടരും.

ആസ്പയർ ഡോം, ഹമദ് അക്വാറ്റിക് സെൻ്റർ, ഹമദ് ഓൾഡ് പോർട്ട് എന്നിവിടങ്ങളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ നീന്തൽ, ഡൈവിംഗ്, വാട്ടർ പോളോ, റിഥമിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ എന്നീ അഞ്ച് അക്വാട്ടിക് കായിക ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR