37.9 C
Qatar
Wednesday, May 15, 2024

ഒടുവിൽ ആശ്വാസം! ദോഹയടക്കമുള്ള 14 കേന്ദ്രങ്ങളിൽ പ്രവാസി വിദ്യാർത്ഥി കൾക്ക് നീറ്റ് പരീക്ഷയെഴുതാം

- Advertisement -

ദോഹ: പ്രവാസി വിദ്യാർത്ഥികൾക്കാശ്വാസമേകി ദോഹയടക്കമുള്ള 14 കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷയെഴുതാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.

ഫെബ്രുവരി 9 ന് നീറ്റ് അപേക്ഷ ആരംഭിച്ചപ്പോൾ ഇന്ത്യയിൽ മാത്രമാണ് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നത്. ഇന്നലെയാണ് ഗൾഫ് രാജ്യങ്ങളിലെ 8 കേന്ദ്രങ്ങൾ ഉൽപ്പടെ മൊത്തം 14 പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചതായി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി രംഗത്തെത്തിയത്.

- Advertisement -

വിദേശ രാജ്യങ്ങളിലെ ഈ 14 നഗരങ്ങളെ കൂടാതെ ഇന്ത്യയിലെ 554 നഗരങ്ങളിലും 2024 നീറ്റ് പരീക്ഷ നടത്തും. ഇതിനകം അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷ തിരുത്തൽ വിൻഡോയിലൂടെ കേന്ദ്രം മാറ്റാനുള്ള അവസരം ലഭിക്കും.

അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9 ആണ്. 2024 മെയ് 5, ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം 2 മണി മുതൽ 5.20 വരെയായിരിക്കും പരീക്ഷ നടക്കുക.

- Advertisement -

Content Highlights: Relief for students as India decides to hold NEET in Gulf countries

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR