30.2 C
Qatar
Tuesday, May 14, 2024

പ്രവാസികൾക്ക് പ്രതീക്ഷയേകി ഇന്ത്യൻ വിമാനക്കമ്പനി ആകാശ എയർ ദോഹയിലേക്ക് സർവീസ് ആരംഭിക്കുന്നു

- Advertisement -

ദോഹ: ഖത്തർ പ്രവാസികൾക്ക് പ്രതീക്ഷയേകി ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് പുതിയ വിമാനക്കമ്പനി സർവീസ് തുടങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള പുതിയ വിമാനക്കമ്പനിയായ ‘ആകാശ’, മാർച്ച് 28ന് മുംബൈ -ദോഹ റൂട്ടിൽ സർവീസ് ആരംഭിക്കും.

എയർലൈൻ കമ്പനിയുടെ ആദ്യ അന്താരാഷ്ട്ര സർവീസായിരിക്കും ഇത്. ഖത്തറിൽ നിന്നുള്ള അമിതമായ നിരക്കിന് ഒരു പരിധിവരെ ആശ്വാസം ലഭിക്കാൻ ഈ സർവീസ് കാരണമായേക്കും. കൂടുതൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത് നിരക്ക് അമിതമായി ഉയർത്തുന്ന പ്രവണതയില്ലാതാക്കുമെന്ന് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നു.

- Advertisement -

ഖത്തറിന് പുറമെ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങളും ആകാശയുടെ പദ്ധതിയിലുണ്ട്. 2022 ഓഗസ്റ്റിലാണ് ആകാശ എയർലൈൻസ് സർവീസ് ആരംഭിച്ചത്. നിലവിൽ 23 ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളത്. ഇന്ത്യയിലെ 19 നഗരങ്ങളെ ബന്ധിപ്പിച്ച് നിലവിൽ ആകാശ എയർ സർവീസ് നടത്തുന്നുണ്ട്.

മിഡിൽ ഈസ്റ്റിലെ അതിവേഗം വളരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറുക എന്ന ലക്ഷ്യത്തോടെ ഖത്തർ ടൂറിസം നടപ്പാക്കുന്ന സ്ട്രാറ്റജി 2030 പദ്ധതിക്ക് അനുസൃതമായാണ് ഖത്തറിലേക്കുള്ള സർവീസ് ആരംഭിക്കുന്നതെന്നും ആകാശ
എയർ സിഇഒ വ്യക്തമാക്കി. അതേസമയം വൈകാതെ തന്നെ മിഡിൽ ഈസ്റ്റിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ ആകാശ എയർ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

- Advertisement -

Content Highlights: Akasa air to start service between doha and mumbai

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR