34.2 C
Qatar
Wednesday, May 15, 2024

ഫിഫ റാങ്കിങ്ങിൽ 21 സ്ഥാനങ്ങൾ ഉയർന്ന് മുന്നേറി ഖത്തർ, ഇന്ത്യക്ക് വൻ തിരിച്ചടി

- Advertisement -

ഫിഫ റാങ്കിങ്ങിൽ തകർപ്പൻ മുന്നേറ്റവുമായി ഖത്തർ. പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിൽ 21 സ്ഥാനങ്ങൾ ഉയർന്ന് ഖത്തർ 37ആം സ്ഥാനത്തെത്തി. ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് ഖത്തറിനു ഗുണകരമായത്. ജോർദാനെ തകർത്താണ് ഖത്തർ വീണ്ടും കിരീടം ചൂടിയത്. എന്നാൽ ഏഷ്യൻ കപ്പിൽ ഒരു ഗോൾ പോലും നേടാനാവാതെ ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്തായ ഇന്ത്യ റാങ്കിങ്ങിൽ 15 സ്ഥാനങ്ങൾ താഴോട്ട് പോയി. 102ൽ നിന്നും 117ആം റാങ്കിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

പുതിയ റാങ്കിങ്ങിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ മാറ്റമില്ല. ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയാണ് റാങ്കിങ്ങിൽ ഒന്നാമത്. ഫ്രാൻസ്,ഇംഗ്ലണ്ട്, ബെൽജിയം,ബ്രസീൽ,നെതർലൻഡ്‌സ്,പോർച്ചുഗൽ,സ്പെയിൻ, ഇറ്റലി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ യഥാക്രമം ആദ്യ പത്തിൽ ഇടം നേടി.

- Advertisement -

റാങ്കിങ്ങിൽ ഖത്തറിനെ പോലെ കൂടുതൽ സ്ഥാനങ്ങൾ ഉയർന്ന രാജ്യങ്ങൾ ഐവറികോസ്റ്റും നൈജീരിയയുമാണ്. ആഫ്രിക്കൻ നേഷൻസ് കപ്പ്‌ ജേതാവായ ഐവറികോസ്റ്റ് 10 സ്ഥാനങ്ങൾ മുന്നേറി 38ആം സ്ഥാനത്തെത്തി. ഫൈനലിസ്റ്റുകളായ നൈജീരിയ 14 സ്ഥാനങ്ങൾ മുന്നേറി 28ആം സ്ഥാനത്തെത്തി.

Content Highlights: Qatar surges 21 places in latest FIFA Rankings

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR