29.9 C
Qatar
Thursday, May 16, 2024

ഖത്തറിലെ അൽ കരാന ഹെൽത്ത് സെന്ററിൽ അടിയന്തര പരിചരണ സേവനങ്ങൾ ആരംഭിച്ചു

- Advertisement -

ദോഹ: ഖത്തറിലെ അൽ കരാന ഹെൽത്ത്
സെന്ററിൽ അടിയന്തര പരിചരണ സേവനങ്ങൾ ആരംഭിച്ചതായി പ്രൈമറി ഹെൽത്ത് സെന്റർ (പിഎച്ച്സിസി) പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ നടപടി.

നിലവിൽ രാജ്യത്തെ 11 പിഎച്ച്സിസികളിൽ അഡൽറ്റ് എമർജൻസി കെയർ സേവനങ്ങൾ ലഭ്യമാണ്. പതിനൊന്നിൽ അഞ്ച് സെന്ററുകളിൽ മുതിർന്നവർക്കും കുട്ടികൾക്കും അടിയന്തര പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും പിഎച്ച്സിസിയിലെ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സാമ്യ അബ്ദുല്ല വ്യക്തമാക്കി.

- Advertisement -

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചെറിയ പൊള്ളലുകൾ, ഉളുക്ക്, തലവേദന, ചെവി വേദന, കടുത്ത പനി, നിർജ്ജലീകരണം, തലകറക്കം തുടങ്ങിയ രോഗങ്ങൾക്ക് പ്രാഥമിക പരിചരണ സേവനങ്ങൾ 24 മണിക്കൂറും ഹെൽത്ത് സെന്ററുകളിൽ ലഭ്യമാക്കും.

Content Highlights: PHCC expands Urgent Care Services to Al Karaana Health Center

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR