29.9 C
Qatar
Thursday, May 16, 2024

ഖത്തറിൽ ശ്വാസകോശ അണുബാധയ്ക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിൽ പൊതുജനങ്ങൾ ശ്വാസകോശ അണുബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. ഗുരുതര രോഗലക്ഷണങ്ങൾ ബാധിക്കുന്ന വ്യക്തികൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

താപനില കുറയുന്നതിനാൽ രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയത്. സീസണൽ ഇൻഫ്ളുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്, കോവിഡ് 19 ഉൾപ്പെടെയുള്ള രോഗങ്ങളിൽ ജാഗ്രതാ പാലിക്കാൻ മന്ത്രാലയം നിർദേശിക്കുന്നു.

- Advertisement -

അൻപത് വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരിൽ ശൈത്യകാല വൈറസുകൾ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. ഹമദ് അൽ റൊമൈഹി പറഞ്ഞു.

ഖത്തറിൽ നിലവിലുള്ള കോവിഡ് 19, ഫ്ളൂ വാക്സിനുകൾ രോഗങ്ങളിൽ നിന്ന് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച വാക്സ‌ിനുകൾ കുത്തിവെയ്പ്പെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

- Advertisement -

ഖത്തറിൽ 31 പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ ലഭ്യമാണ്. 31 പിഎച്ച്സിസി ഹെൽത്ത് സെന്ററുകൾ, എച്ച്എംസി ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, 45-ലധികം അർധ-സർക്കാർ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുൾപ്പെടെയുള്ള 90- ലധികം ആരോഗ്യ കേന്ദ്രങ്ങളിൽ ഫ്ലൂ വാക്‌സിനുകളും ലഭ്യമാണ്.

Content Highlights: Ministry reminds high-risk individuals to safeguard against viral infections

വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് ലിസ്റ്റിൽ അംഗമാവാൻ  SUBSCRIBE  ബട്ടൺ ക്ലിക്ക് ചെയ്യുക.

Latest news
MORE IN LATEST NEWS

MOST POPULAR